വി.പി.ൻ നിയമവിരുദ്ധ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി യു.എ.ഇ

DESK@U.A.E

ദുബൈ: വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകളുടെ (VPN) ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകികൊണ്ട് യുഎഇ അധികൃതർ.നിയമവിരുദ്ധമായുള്ള വിപിഎൻ ഉപയോഗം തടയാൻ നടപടികൾ എടുക്കുമെന്നും കുറ്റക്കാരിൽ നിന്ന് വൻതുക പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി .യുഎഇ സൈബർ നിയമത്തിലെ ആർട്ടിക്കിൾ 10 പ്രകാരം, വിപിഎൻ ദുരുപയോഗം ചെയ്യുന്ന ആളുകൾക്ക് തടവും 500,000 ദിർഹം മുതൽ രണ്ട് ദശലക്ഷം ദിർഹം വരെ അവരിൽ നിന്ന് ഫൈൻ ഈടാക്കുകയും ചെയ്യും.ഗവൺമെന്റിന്റെയും ടെലി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററിഅതോറിറ്റിയുടെയും മാർഗനിർദേശങ്ങൾ അനുസരിച്ചാണ് വിപിഎൻ ഉപയോഗിക്കുന്നതെങ്കിൽ അത് നിയമവിരുദ്ധമല്ല. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ആഭ്യന്തര ആവശ്യങ്ങൾക്കായി വിപിഎൻ ഉപയോഗിക്കാവുന്നതാണ് . അതേസമയം നിരോധിത ഓൺലൈൻ കണ്ടന്റുകൾ ലഭിക്കാൻ ഇത് ഉപയോഗിക്കുന്നതിന് ശക്തമായ നിയന്ത്രണം രാജ്യത്ത് നിലനിൽക്കുന്നുണ്ട്