ദുബൈ : യുഎഇയിലെ കുറഞ്ഞ താപനില 29 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.ഉച്ചകഴിഞ്ഞ് രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങൾ മേഘാവൃതമായിരിക്കും. തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും നാളെ പുലർച്ചയും തണുത്ത അന്തരീക്ഷമായിരിക്കും. അബുദാബിയിൽ ഇത് 80 ശതമാനവും ദുബായിൽ 85 ശതമാനവും ആയിരിക്കും.
അബുദാബിയിലും ദുബായിലും താപനില യഥാക്രമം 42 ഡിഗ്രി സെൽഷ്യസിലും 41 ഡിഗ്രി സെൽഷ്യസിലും എത്തും, രണ്ട് നഗരങ്ങളിലും കുറഞ്ഞത് 29 ഡിഗ്രി സെൽഷ്യസ് ആയിരിക്കും താപനില. കാറ്റ് നേരിയ തോതിൽ വീശിയേക്കാം.പകൽ സമയത്ത് പൊടി ഉണ്ടാകാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കാറ്റ് നേരിയ തോതിൽ അനുഭവപ്പെടും.