ദുബൈ : വാരാന്ത്യ അവധിയില്‍ മാറ്റം വരുത്തി യുഎഇ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ എന്നിവയും വാരാന്ത്യ അവധിയായി മാറും. ഇതോടെ നാലര ദിവസമായിരിക്കും പ്രവൃത്തി ദിവസമെന്ന് മീഡിയ ഓഫീസ് വ്യക്തമാക്കി. എല്ലാ ഫെഡറല്‍ സര്‍ക്കാര്‍ വകുപ്പുകളും 2022 ജനുവരി 1 മുതല്‍ പുതിയ വാരാന്ത്യത്തിലേക്ക് മാറുമെന്ന് യുഎഇ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച പകുതി ദിവസം കൂടി അവധി ലഭിക്കും. സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട് പ്രത്യേക നിര്‍ദേശങ്ങളോ മാര്‍ഗനിര്‍ദേശങ്ങളോ നല്‍കിയിട്ടില്ല.