കേരളത്തെ സഹായിക്കാൻ യു.എ.ഇ : ദുബായ് ഭരണാധികാരിയുടെ മലയാളത്തിലുള്ള ഫേസ്ബുക്ക് കുറിപ്പ്

ദുബായ് : കേരളത്തിലെ പ്രളയ ദുരന്തത്തിൽ സഹായം വാഗ്ദാനം ചെയ്‌തു യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമത്രിയും ദുബായ് രണാധികാരിയുമായായ ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ഫേസ് ബുക്കിലാണ് പ്രളയ ബാധിതരെ സഹായിക്കണമെന്ന് യു. എ.യിൽ താമസിക്കുന്ന പൗരന്മാരോടും ഇന്ത്യക്കാരോടും ആവശ്യപ്പെടുന്നത്. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അൽ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദർഭത്തിൽ എന്നും അദ്ദേഹം കുറിച്ചു.ഇതിനായി ഒരു കമ്മറ്റി രൂപവത്കരിച്ചതായും, ദുബായ് രണാധികാരിയുമായായ ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും കുറിച്ചു.അറബിയിലും അതിന്റെ മലയാള പരിഭാഷയും അദ്ദേഹത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഫേസ്ബുക് പേജിന്റെ പൂർണ രൂപം

“സഹോദരീ സഹോദരൻമാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്.ദുരിത ബാധിതരെ സഹായിക്കാൻ യു എ ഇ യും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കും. അടിയന്തര സഹായം നൽകാൻ ഞങ്ങൾ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാൻ ഏവരോടും ഞങ്ങൾ അഭ്യർഥിക്കുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അൽ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദർഭത്തിൽ.”

https://www.facebook.com/HHSheikhMohammed/