ബഹ്‌റൈൻ : ചൂട് കൂടിയതിനെ തുടർന്ന് ഏർപ്പെടുത്തിയ ഉച്ച വിശ്രമ നിയമ തൊണ്ണൂറ്റി ഒൻപതു ശതമാനം കമ്പനികളും പാലിച്ചതായി അധികൃതർ എന്നാൽ ഇത് ലംഘിച്ച കമ്പനികളിൽ നിന്നും ആകെ 20,000 ബഹ്റിൻ ദിനാർ പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു , അന്തരീക്ഷ താപം ഉയർന്ന സാഹചര്യത്തിൽ ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഉച്ചയ്ക്ക് 12 മണി മുതൽ നാല് മണി വരെ തൊഴിലാളികളെക്കൊണ്ട് പുറം സൈറ്റുകളിൽ ജോലി ചെയ്യിക്കാൻ പാടില്ലെന്നും ഇത് ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ കർശ്‍ശനമായ നടപടി സ്വീകരിക്കുമെന്ന് തൊഴിൽമന്ത്രാലയം മുന്നറിയിപ്പും നൽകിയിരുന്നു,10,053 ജോലി സ്ഥലങ്ങളിൽ അധികൃതർ പരിശോധന നടത്തിയിരുന്നു . ഇതനുസരിച്ചു 106 നിയമ ലംഘനങ്ങളും 235 തൊഴിലാളികളെ ഈ സമയത്ത് പണി എടുപ്പിക്കുന്നതായും കണ്ടെത്തിയിരുന്നു . നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാൽ ഓരോ തൊഴിലാളിക്കും 500 ദിനാർ മുതൽ 1,000 ദിനാർ വരെ കമ്പനി പിഴ ഒടുക്കേണ്ടി വരുമെന്ന് നിയമവും നിലവിൽ ഉണ്ട് .2007ലാണ് ഉച്ച വിശ്രമ നിയമം ആദ്യമായി ബഹറിനിൽ നടപ്പിലാക്കിയത്. നിയന്ത്രണം ഏർപ്പെടുത്തിയശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങളുടെ അളവ് കുറഞ്ഞതായി അധികൃതർ അറിയിച്ചു