ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ കായിക രംഗത്തും സാമൂഹിക രംഗത്തും നിസ്തുലമായ സംഭാവനകള്‍ നല്കുന്ന വ്യക്തികള്‍ക്കായി സമ്മാനിക്കുന്ന യു എഫ് സി ഫാല്‍ക്കണ്‍ അവാര്‍ഡ് ഈ വര്‍ഷം അഹ് മദ് പുളിക്കലിന് സമ്മാനിക്കുമെന്ന് പ്രസിഡന്റ് ആശി നെല്ലിക്കുന്ന് അറിയിച്ചു. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് പ്രവാസി കാൽപന്ത് കളി കൂട്ടായ്മയായ അൽ കോബാർ യു എഫ് സി ഈ അവാര്‍ഡ് സമ്മാനിക്കുന്നത്. പ്രവാസ ലോകത്തെ ഒരു കായിക കൂട്ടായ്മ നല്കുന്ന മികച്ച അവാര്‍ഡായാണ് യു എഫ് സി ഫാല്‍ക്കണ്‍ അവാര്‍ഡിനെ വിലയിരുത്തുന്നത്. പ്രമുഖ കായിക നിരീക്ഷനും ഗ്രന്ഥകാരനുമായ ഡോ : മുഹമ്മദ് അഷ്റഫ് (ജര്‍മ്മനി) സാജിദ് ആറാട്ടുപ്പുഴ, മുജീബ് കളത്തില്‍ തുടങ്ങിയവരടങ്ങുന്ന ജൂറിക്ക് കമ്മറ്റിക്ക് ലഭിച്ച നിര്‍ദ്ദേശങ്ങളില്‍ നിന്നാണ് അഹ് മദ് പുളിക്കലിനെ തിരഞ്ഞെടുത്തത്. പ്രമുഖ ആതുരാലയമായ ബദര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ എം ഡി കൂടിയായ അഹ് മദ് പുളിക്കല്‍ എന്ന വല്ല്യാപ്പുക്ക സൗദി കിഴക്കന്‍ പ്രവിശ്യയിലെ ആതുര ശുശ്രൂഷ മേഖലയില്‍ നവീന വിപ്ലവത്തിന്റെ സ്യഷ്ടികൂടിയാണ്. പ്രവാസി കാല്പന്ത് മേഖലക്ക് ദമാമില്‍ വളരാനുള്ള എല്ലാ പിന്തുണയും എക്കാലവും നല്‍കിയിട്ടുള്ള അഹ് മദ് പുളിക്കലിന് ഒരു നല്ല ഫുട്ബോൾ ആരാധകനാണ്. ജൂൺ പതിനാറിന് ഖാദിസിയ സ്റ്റേഡിയത്തിൽ യു എഫ് സി സംഘടിപ്പിച്ച് വരുന്ന ഗാല്പ് ചാമ്പ്യന്‍സ് കപ്പിന്റെ കലാശപ്പോരാട്ട വേദിയില്‍ പ്രമുഖര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും. എ ബി സി കാര്‍ഗോ എം ഡി ഡോ: ശരീഫ് അബ്ദുല്‍ ഖാദര്‍, യു എസ് ജി ബോറല്‍ മുന്‍ എം ഡി ഫാരിസ് സഗ്ബീനി എന്നിവരാണ് മുന്‍കാലങ്ങളിലെ അവാര്‍ഡ് ജേതാക്കള്‍.
യു എഫ് സി ഫാല്‍ക്കണ്‍ അവാര്‍ഡ് അഹ് മദ് പുളിക്കലിന്
By : Mujeeb Kalathil