ദമാം: പ്രമുഖ പ്രവാസി ഫുട്ബോള്‍ ക്ലബായ അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സി ഇഫ്താര്‍ സംഗമവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. കോബാര്‍ നെസ്റ്റൊ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദമാമിലെ കായിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. പ്രസിഡന്‍റ് ആശി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ യുനൈറ്റഡ് എഫ് സി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ലോഗോ പ്രകാശനം ഗാലപ്പ് ഷിപ്പിങ് ആന്‍റ് ലോജിസ്റ്റിക് സൗദി മാനേജിംഗ് ഡയരക്ടര്‍ ഹകീം തെക്കില്‍ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷനൂബിന് നല്‍കി നിര്‍വ്വഹിച്ചു. മല്‍സരത്തിന്‍റെ ഫിക്ചര്‍ ക്രമീകരണത്തിന് ശരീഫ് മാണൂര്‍, ഷബീര്‍ ആക്കോട് എന്നിവര്‍ നേത്യത്വം നല്‍കി. മുജീബ് കളത്തില്‍ ടൂര്‍ണമെന്‍റിനെ കുറിച്ച് വിശദീകരിച്ചു. മേയ് അഞ്ച് മുതല്‍ റാക്ക സ്പോട്സ് സിറ്റിയിലെ ഖാദിസിയ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ ഏഴ് ആഴ്ചകളിലായി നടക്കുന്ന ടൂര്‍ണമെന്‍റില്‍ പ്രമുഖ താരങ്ങള്‍ വിവിധ ടീമുകള്‍ക് വേണ്ടി ബൂട്ടണിയും. ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത 16 ടീമുകളാണ് മല്‍സരത്തില്‍ മാറ്റുരക്കുന്നത്. ഡിഫ ഭാരവാഹികളായ നാസര്‍ വെള്ളിയത്ത്, മുജീബ് പാറമ്മല്‍, റിയാസ് പറളി, ടെക്നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ സകീര്‍ വള്ളക്കടവ്, റഫീക് കൂട്ടിലങ്ങാടി, റസാക് തെക്കേപ്പുറം, മണി പത്തിരിപ്പാല, അസ്സു കോഴിക്കോട്, ഷാഫി കൊടുവള്ളി, അഷ്റഫ് വാണിയമ്പലം, ഷാജി മസാഹ്, തോമസ് തൈപറമ്പില്‍, നസീബ് വാഴക്കാട്, വെല്‍ക്കം റഫീക്, ലെശിന്‍ മണ്ണാര്‍ക്കാട് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. നിബ്രാസ് ശിഹാബ് സ്വാഗതവും ഇക്ബാല്‍ ആനമങ്ങാട് നന്ദിയും പറഞ്ഞു. നിസാര്‍ എടത്തനാട്ടുകര, ശുകൂര്‍ ബത്തേരി, ഷംസീര്‍ ത്യത്താല, ശംസു അലനല്ലൂര്‍, ഫൈസല്‍ കാളികാവ്, ലാല്‍ ജല്‍വ, ഷഫീക് പാലക്കാഴി എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന്‍റെ സംഘാടനത്തിന് നേത്യത്വം നല്‍കി.
അല്‍ കോബാര്‍ യു എഫ് സി ഇഫ്താര്‍ സംഗമവും ടൂര്‍ണമെന്‍റ് ലോഗോ പ്രകാശനവും സംഘടിപ്പിച്ചു.
By : Mujeeb Kalathil