മനാമ : കേരളത്തിലും വിദേശത്തുമായി ഹോട്ടൽ മേഖലയിൽ ജോലി ചെയുന്ന തൊഴിലാളികൾക്ക് സർക്കാർ തലത്തിൽ സഹായം നൽകണമെന്ന് യുണൈറ്റഡ് ഹോട്ടൽ ആൻഡ് റെസ്റ്ററൻഡ് സ്റ്റാഫ് അസോസിയേഷൻ .
കോവിഡ് മൂലം നിരവധി പേരാണ് ഈ മേഖലയിൽ ദുരിതം അനുഭവിക്കുന്നത് . ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന അസ്സംഘടിതരായ ജീവനക്കാർക്ക് വേണ്ടി തുടങ്ങിയിരിക്കുന്ന കൂട്ടായ്മ്മ ആണ് U.H.R.S.A. , കേരളത്തിലും, വിദേശത്തുമായി സ്ത്രീപുരുഷ ഭേദമെന്ന്യേ നിരവതി ആളുകൾ ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്നുണ്ട് . ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടി കേരള സർക്കാർ അനുവദിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപെട്ടവർ, ഏജൻസികളാൽ കബിളിപ്പിക്കപ്പെട്ടവർ, ചെയ്യുന്ന ജോലിക്കുള്ള അർഹതപ്പെട്ട വേതനം ലഭിക്കാത്തവർ, ഇങ്ങനെ പലവിധ പ്രശ്നങ്ങൾ അഭുമീകരിക്കുന്നവരെ UHRSA എന്ന സംഘടനയിലൂടെ ഒരുമിപ്പിക്കുക ആണ് ലക്‌ഷ്യം .
ഇങ്ങനെ ഉള്ളവരുടെ സഹായത്തിനും, ആശ്വാസത്തിനും, തൊഴിൽ അവസരങ്ങൾ നൽകികൊടുക്കുന്നതിനും ആരും മുന്നിട്ട് ഇറങ്ങുന്നില്ല എന്നുള്ളത് സത്യമാണ്.
“നാം നമുക്ക് വേണ്ടി ഒന്നിക്കണം ” എന്ന ആശയത്തോടെ ആണ് ഇതേ മേഖലയിൽ ജോലി ചെയ്യുന്ന കുറെ വ്യക്തികൾ ചേർന്ന് UHRSA എന്ന സംഘടനക്ക് രൂപം നൽകിയത്. (നിയമപരമായി UHRSA Association registration ചെയ്തതാണ് ) ഇതേ മേഖലയിൽ ജോലി ചെയ്യുന്നവരെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി UHRSA ജില്ലാ അടിസ്ഥാനത്തിൽ ഭാരവാഹികൾ പ്രവർത്തിച്ചുവരുന്നു )
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ കനത്ത നഷ്ടമാണ് ഹോട്ടൽ മേഖലക്ക് ഗൾഫിലടക്കം സംഭവിച്ചത് . തന്മൂലം ജോലി നഷ്ടപെട്ട നിരവധി ഹോട്ടൽ തൊഴിലാളികളാണ് നാട്ടിലേക്കു തിരിച്ചു വരവിനായി കാത്തിരിക്കുന്നത് .അവരുടെ ഭാവി ഇപ്പോൾ ആശങ്കയിലാണ് . കോവിഡ് പത്തൊൻപതു എന്ന മഹാമാരിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് സംഘടനയുടെ നേതൃത്വത്തിൽ ഒരു അപേക്ഷ സമർപ്പിച്ചിരുന്നു . ഹോട്ടൽ ടുറിസം മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഒരു അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നും സംഘടന ആവിശ്യം ഉന്നയിക്കുന്നു . ഈ മേഖലയിലെ അസംഘടിതരായ തൊഴിലാളി കളെ എത്രയും വേഗം സഹായിക്കണമെന്നു സംഘടനാ രക്ഷധികാരി പ്രവീൺ കാന്ത് എ പി ആവിശ്യപ്പെട്ടു