യു.എൻ ഹ്യൂമൻ റൈറ്സ് കൗൺസിലിന്റെ ആരോപണങ്ങൾ നിഷേധിച്ചു ബഹ്‌റൈൻ

8apr2016ബഹ്‌റൈൻ : ബഹ്‌റിനിൽ മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ദിക്കുന്നുവെന്ന യു.എൻ ഹ്യൂമൻ റൈറ്സ് കൗൺസിലിന്റെ (യു.എൻ.എച്ച്. ആർ.സി) ആരോപണങ്ങളെ ബഹ്‌റൈൻ പൂർണമായും നിഷേധിച്ചു., ബഹ്‌റൈന്റെ ദേശീയ നിയമങ്ങൾ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതാണെന്നും അവയെല്ലാം അന്തരാഷ്ട്ര നിലവാരത്തിലുള്ളതാണെന്നും . യു.എന്നിലെ ബഹ്‌റൈന്റെ സ്ഥിര പ്രതിനിധിയായ ഡോ. യൂസിഫ് അബ്ദുൾ കരീം ബുച്ചേരി അറിയിച്ചു , ഇതുമായി ബന്ധപ്പെട്ട് നിരവധി നേട്ടങ്ങളും രാജ്യം കൈവരിച്ചിട്ടുണ്ടെന്നും .
ഇത്തരം ആരോപണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു ,കഴിഞ്ഞമാസം 27ന് ജനീവയിൽ ആരംഭിച്ച യോഗത്തിലാണ് യു.എൻ.എച്ച്. ആർ.സി ഹൈ കമ്മീഷണർ ഇത്തരത്തിലുള്ള ആരോപണങ്ങൾ ബഹ്‌റാനിനെതിരെ ഉന്നയിച്ചത്. സമൂഹത്തിൽ സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം നിയമനിർമ്മാണസഭ, പത്രങ്ങൾ, മറ്റു മാധ്യമങ്ങൾക്കെല്ലാം രാജാവിന്റെ നയങ്ങളനുസരിച്ച് സ്വതന്ത്രമായി പ്രവർത്തിക്കുവാനും ബഹ്‌റിനിൽ കഴിയുന്നുണ്ടെന്നും സാധാരണക്കാരായ സമൂഹത്തിന് രാഷ്ട്രീയ പ്രവർത്തനങ്ങൾക്കടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു