ബഹ്റൈൻ: ബഹ്റൈൻ ഭരണ കൂടത്തിനെതിരെ യു എൻ ഹൈ കമ്മീഷണറുടെ നടപടിയെ എതിർത്തു കൊണ്ട് ബഹ്റൈന് പിന്തുണയുമായി ജി.സി.സി രാജ്യങ്ങളും, മറ്റു സുഹൃദ് രാഷ്ട്രങ്ങളും രംഗത്തെത്തി , ജനീവയിൽ വച്ച് നടന്ന യു എൻ മനുഷ്യാവകാശകൗൺസിലിന്റെ മുപ്പത്തിമൂന്നാമതു സമ്മേളനത്തിൽ ആണ് യു എൻ ഹൈ കമ്മീഷണർ ഇ ആക്ഷേപം ഉന്നയിച്ചത് , ബഹ്റിനിൽ മനുഷ്യാവകാശ നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നൊരു വിമർശനം ഹൈ കമ്മീഷണർ ഉന്നയിച്ചത്. വിദേശീയർ ഉൾപ്പെടെ നിരവധി മതസ്ഥർ പൂർണ്ണ സ്വാതന്ത്ര്യത്തിൽ കഴിയുന്ന ബഹ്റിനെ പറ്റി ഇത്തരമൊരു പരാമർശം ഉയർന്നു വന്നതിൽ ഖേദമുണ്ടെന്നു വിദേശകാര്യമന്ത്രിയും, ബഹ്റൈൻ പ്രതിനിധി സംഘം തലവനുമായ അബ്ദുള്ള ബിൻ ഫസൽ ബിൻ ജാബർ അൽ ദോസരിഅറിയിച്ചു, യു എൻ ഹൈക്കമീഷണറുടെ പ്രസ്താവന അടിസ്ഥാനരഹിതവും, യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതുമാണ് എന്നും അദ്ദേഹം പറഞ്ഞു. ബഹറിനിൽ ഓരോ കുറ്റവാളിയും ശിക്ഷിക്കപ്പെടുന്നത് അയാൾ രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നതിനു കൃത്യമായ തെളിവുകളുടെയും , നിയമപരിശോധനകളുടെയും അടിസ്ഥാനത്തിലാണെന്നും കുറ്റം ആരോപിക്കപ്പെടുന്നവർക്കു സുതാര്യവും, തൃപ്തികരവുമായ രീതിയിൽ വിചാരണയെ നേരിടുവാനുള്ള സൗകര്യവും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു , തടവ് പുള്ളികൾക്കു നൽകുന്ന സംവിധാനങ്ങൾ അന്താരാഷട്ര നിയമങ്ങളെ അടിസ്ഥാമാക്കിയാണ് ക്രമീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു