സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സഹകരണ മെമ്മോറാണ്ടത്തിന് കേന്ദ്ര കാബിനറ്റ് അംഗീകാരം

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണ മെമ്മോറാണ്ടത്തിന് കേന്ദ്ര കാബിനറ്റ് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കാബിനറ്റാണ് അംഗീകാരം നല്‍കിയത്.ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ആഗസ്റ്റ് 18നാണ് ഇന്ത്യന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും സൗദി അറേബ്യന്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളിലെയും ഊര്‍ജ മന്ത്രിമാര്‍ ഒപ്പുവെച്ച കരാറിനാണ് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയത്.ഡിജിറ്റലൈസേഷന്‍, ഇലക്ട്രോണിക് മാനുഫാക്ചറിംഗ്, ഇ-ഗവേണന്‍സ്, സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍, ഇ-ഹെല്‍ത്ത്, ഇ-വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയും കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള ഉയര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളുടെ ഉപയോഗം വര്‍ധിപ്പിക്കാനുമാണ് ഇതിന്റെ ലക്ഷ്യം.