ബഹ്‌റൈൻ : കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങേണ്ടി വന്നവർക്ക് അമിതമായ ടിക്കറ്റ് നിരക്ക് കാരണം മടങ്ങി പോകാൻ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് മന്ത്രിയെ അറിയിച്ചു. ഇത്തരത്തിൽ യഥാസമയം മടങ്ങാൻ സാധിക്കാത്തവരുടെ ജോലി പോലും നഷ്ടമാകുന്നുണ്ട്.
സാധാരണക്കാരായ പ്രവാസികൾ ജോലി നഷ്ടമാകാതിരിക്കാൻ വായ്പയെടുത്ത് ടിക്കറ്റ് നിരക്ക് കണ്ടെത്തുന്ന അവസ്ഥയാണുള്ളത്. വിസാ കാലാവധി അവസാനിക്കാറായ പ്രവാസികളുടെ സ്ഥിതിയും സമാനമാണ്.
അതോടൊപ്പം കുവൈറ്റ്, സൗദി അറേബിയ എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും നേരിട്ട് വിമാന സർവ്വീസുകളില്ലാത്തതിനാൽ യാത്രക്കാർ മറ്റ് രാജ്യങ്ങളിലെത്തി അവിടെ നിന്നും പോകേണ്ട അവസ്ഥയുണ്ട്. ഇതു പ്രകാരം മറ്റ് രാജ്യങ്ങളിലേത്തിയവർ അവിടെ കുടുങ്ങി കിടക്കുന്ന സാഹചര്യം കണക്കിലെടുത്ത് വ്യോമയാന, വിദേശകാര്യ മന്ത്രാലയങ്ങൾ സംയുക്തമായി സർവ്വീസുകൾ നിർത്തിവെച്ച രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകളിലൂടെ അടിയന്തരമായി പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.