ദുബായ്∙ സുരക്ഷിത നഗര പദ്ധതിയുടെ ഭാഗമായി രാജ്യത്തു നടപ്പിലാക്കി വരുന്ന നിർബന്ധിത സിസിടിവി എന്ന ആശയത്തിൽ തങ്ങളുടെ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുമെന്നു യൂണിവ്യൂ കമ്പനി അധികൃതർ പറഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ ശ്രേണിയിലുള്ള ഐപി ക്യാമറകൾ പുറത്തിറക്കി.മിഡിലീസ്റ്റ് രാജ്യങ്ങളിലെ വിപണി നിയന്ത്രിക്കുന്നതിനായി ആധുനിക സംവിധാനങ്ങളോടു കൂടിയുള്ള ഓഫിസ് ദുബായ് ജുമൈറയിലെ ജെഎൽടി യിൽ പ്രവർത്തനം ആരംഭിച്ചു.
ഏഴു വർഷത്തിനിടയിൽ 145 രാജ്യങ്ങളിൽ 1100-ലേറെ ഹൈ എൻഡ് ഉൽപന്നങ്ങൾ കമ്പനി പുറത്തിറക്കി. ഔട്ട്ഡോർ ഉൽപന്നങ്ങൾക്ക് സാധാരണയായി 40 ഡിഗ്രി സെൽഷ്യസ്മുതൽ 70 ഡിഗ്രി സെൽഷ്യസിൽ വരെ പ്രവർത്തിക്കാൻ കഴിയും. കൂടുതൽ കാര്യക്ഷമ പ്രകാശവും നീണ്ട സേവന സമയവും ഉറപ്പു വരുത്തുന്നു. കംപ്രഷൻ സാങ്കേതികവിദ്യയായ അൾട്രാ 265 ഉപയോഗിച്ച് ഏറ്റവും പുതിയ തലമുറയിലേക്ക് ഉൽപന്നങ്ങൾ അപ്‌ഗ്രേഡ് ചെയ്‌തു. വാർത്താ സമ്മേളനത്തിൽ മിഡിലീസ്റ്റ് ഡയറക്ടർ ലിയോ ലു ,ടെക്നിക്കൽ ഡയറക്ടർ ജാക്സൺ ഷെൻ ,യുഎഇ കൺട്രി മാനേജർ ജാസൺ സെങ്, സെയിൽസ് മാനേജർ ഷിബിൻ തെക്കയിൽ കണ്ണമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.