മനാമ : കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിൽ ആയ ആളുകളെ സഹായിക്കാൻ ഉള്ള പദ്ധതികൾ ഇല്ലാത്ത ബഡ്ജറ്റ് എന്ന് ബഹ്‌റൈൻ ഒഐസിസി വിലയിരുത്തി. ഭരണതുടർച്ച ലഭിച്ച ഗവണ്മെന്റ് പാവങ്ങളെ സഹായിക്കാൻ പറ്റുന്ന പദ്ധതികൾക്ക് പ്രാധാന്യം നൽകേണ്ടതാണ്.
കോവിഡ് മൂലം മരണപ്പെട്ട അനേകം ആളുകൾ നമ്മുടെ നാട്ടിലും പ്രവാസി ലോകത്തും ഉണ്ട്. കുടുംബങ്ങളുടെ വരുമാന സ്രോതസ് ആയിരുന്ന ആളുകളാണ്. ആ വരുമാനങ്ങൾ നിലച്ചപ്പോൾ അങ്ങനെയുള്ള ആളുകളെ സഹായിക്കാൻ സർക്കാർ തയാറാകണം. കൂടാതെ ഇങ്ങനെ മരണപ്പെട്ട ആളുകൾ എടുത്ത ലോണുകൾ എഴുതിതള്ളാൻ ഉള്ള പദ്ധതികൾ ഈ ബഡ്ജറ്റിൽ ഉണ്ടാകേണ്ടത് ആയിരുന്നു. നിർഭാഗ്യവശാൽ അങ്ങനെ ഒരു പ്രഖ്യാപനവും കാണുവാൻ സാധിച്ചില്ല. മാതാപിതാക്കൾ നഷ്ടപെട്ട കുട്ടികളെ സംരക്ഷിക്കാൻ ഉള്ള സഹായം പ്രഖ്യാപിച്ച സർക്കാർ, കുടുംബത്തിന്റെ വരുമാന സ്രോതസ് ആയിരുന്നു ആൾ മരണപ്പെടുന്ന കുടുംബങ്ങളെയും സഹായിക്കാൻ തയാറാകണം.
ജോലി നഷ്ടപ്പെട്ടു തിരികെ എത്തിയ 14,32,736 പ്രവാസികൾ നാട്ടിൽ ഉണ്ട് എന്നാണ് സർക്കാർ കണക്ക്. പ്രവാസികൾക്ക് ലോൺ എടുക്കുമ്പോൾ ഉള്ള പലിശക്ക് സബ്‌സിഡി നൽകുവാൻ ഇരുപത്തഞ്ച് കോടി വകയിരുത്തിയത് വളരെ കുറവാണ്. ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്ന മുൻ പ്രവാസികൾക്ക് കൂടുതൽ സൗജന്യങ്ങൾ നൽകിയാൽ മാത്രമേ കൂടുതൽ പദ്ധതികൾ നമ്മുടെ സംസ്ഥാനത്തു വരികയുള്ളു. അങ്ങനെ തിരിച്ചു വരുന്ന പ്രവാസികൾക്ക് ആവശ്യമായ തൊഴിൽ ലഭ്യമാക്കുവാൻ സാധിക്കും.
കോവിഡ് പ്രതിസന്ധിമൂലം തിരികെ പോകാൻ സാധിക്കാതെ അനേകം പ്രവാസികൾ ഇപ്പോളും നാട്ടിൽ കുടുങ്ങി കിടപ്പുണ്ട് അങ്ങനെയുള്ള പ്രവാസികളെ സഹായിക്കുവാൻ ഉള്ള ദീർഘകാല പദ്ധതികൾ ആരംഭിക്കേണ്ടിയിരിക്കുന്നു.
.തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് പ്രകടനപത്രികയിലൂടെ നൽകിയ പ്രഖ്യാപനങ്ങൾ പൂർണ്ണമായും മറന്ന അവസ്ഥയാണ്. ക്ഷേമ പെൻഷനുകളുടെ വർദ്ധനവ്, അറുപത് വയസ്സിൽ താഴെയുള്ള സ്ത്രീകൾക്ക് നൽകും എന്ന് പ്രഖ്യാപിച്ച സഹായം, അടക്കം ഒന്നിനും പണം ബജറ്റിൽ കാണുന്നില്ല. നിലവിൽ ഉള്ള പെൻഷനുകൾ നൽകുന്നതിനുള്ള പണം മാത്രമാണ് ഉള്ളത്. കർഷകർക്ക് വർഷങ്ങളായി നാല് ശതമാനം പലിശക്ക് ആണ് വയ്പ് ലഭിക്കുന്നത്, അത് പലിശ രഹിത വയ്പ് ആയിരുന്നെങ്കിൽ കർഷകർക്ക് കൂടുതൽ ഉപകാരം ആയിരുന്നു.ഈ മഹാമാരികാലത്തു ചെറുകിട കച്ചവടക്കാരെയും, കൃഷി ക്കാരെയും സഹായിക്കുവാൻ വേണ്ടി പദ്ധതികൾ ഉണ്ടാകേണ്ടതായിരുന്നു. നിർബന്ധിത ലോക് ഡൗൺ കാലത്ത് ചെറുകിട കച്ചവടക്കാർക്ക് വൈദ്യുതി, വാടക ഇനത്തിൽ സാമ്പത്തിക സഹായം നൽകുവാൻ സർക്കാർ തയ്യാർ ആകണം.
കർഷകരുടെ ഉത്പനങ്ങൾ കച്ചവടം ചെയ്യാൻ സാധിക്കാതെ കൃഷിഇടങ്ങളിൽ നശിച്ചുപോകുന്നു. ഇങ്ങനെയുള്ള കർഷകരെ സഹായിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യെണ്ടിയത് ആയിരുന്നു.
ഓൺ ലൈൻ പഠനത്തിന് കുട്ടികൾക്ക് ഉള്ള പദ്ധതികൾ കോവിഡ് ആരംഭിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞപ്പോളും ബഡ്ജറ്റിൽ ഉൾപ്പെടുത്തി വരുന്നതേഉള്ളൂ. കഴിഞ്ഞ ധനകാര്യ മന്ത്രി പ്രഖ്യാപിച്ച കുടുംബശ്രീയും, കെ എസ് എഫ് ഇ യും സംയുക്തമായി ഉള്ള ലാപ്ടോപ് ഇതു വരെ വിതരണം ചെയ്തിട്ടില്ല. പത്തു മാസക്കാലമായി കുടുംബശ്രീ അംഗങ്ങൾ പണം അടച്ചുകൊണ്ട് ഇരിക്കുകയാണ്. മരണമടഞ്ഞ നേതാക്കൾക്ക് സ്മരകങ്ങൾക്ക് പണം ഉൾപെടുത്തുന്നതോടൊപ്പം. നാളെകളിലെ വാക്ദാനങ്ങൾ ആയ നമ്മുടെ കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു കൊടുക്കാനും സർക്കാർ മുൻഗണന നൽകേണ്ടതായിരുന്നു എന്നും ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു.