ഇറാനെ കൊണ്ട് മാപ്പു പറയിക്കുമെന്ന് അമേരിക്കയുടെ ഭീഷണി

ഖത്തർ :പശ്ചിമേഷ്യയിൽ യുദ്ധ സമാനമായ സാഹചര്യം കൊണ്ട് വന്നതിൽ ഇറാന് വലിയ പങ്കുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോമ്പിയോവ് പറഞ്ഞു. വാഷിംഗ്ടണിൽ വാർത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒമാൻ ഗൾഫിലെ രണ്ടു കപ്പലുകൾ ബോംബാക്രമണം നടത്തി തകർത്തത് ഇറാന്റെ അറിവോടെയാണെന്നും ഇക്കാര്യത്തിൽ കൂടുതൽ പ്രകോപനം ഉണ്ടാക്കാനാണ് തെഹ്‌റാൻ നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്നും പോമ്പിയോ ചൂണ്ടിക്കാട്ടി.അതെ സമയം ട്രംപ് ഭരണകൂടം ഒരു യുദ്ധ സമാനമായ സാഹചര്യം ഒഴിവാക്കാൻ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഇറാൻ ഭീകര പ്രവർത്തനങ്ങളിൽ നിന്ന് പിൻവാങ്ങുകയാണ് മേഖലയിൽ സമാധാനം കൊണ്ടുവരാൻ ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞതായി അൽ ജസീറ റിപ്പോർട് ചെയ്തു.