മനാമ : യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൽ ബഹ്റൈനിൽ സന്ദർശനം നടത്തി . ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ സഖീർ കൊട്ടാരത്തിൽ സ്വീകരിച്ചു.പ്രധാനമന്ത്രിയും കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ യുമായും അദ്ദേഹം കൂടി കാഴ്ച നടത്തി . അമേരിക്കയും ബഹറിൻ തമ്മിലുള്ള ദീർഘകാല ബന്ധത്തിന് ആഴവും സൈനിക ഏകോപനവും പ്രതിരോധ സഹകരണം കൂടുതൽ പ്രാധാന്യമർഹിക്കുന്നുമെന്നും പ്രാദേശിക സുരക്ഷയും ശ്രദ്ധയും സംരക്ഷണത്തിൽ യൂ എസ് ന്റ്റെ പങ്ക് വലുതാണെന്നും അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസിലേക്ക് ഉള്ള അന്താരാഷ്ട്ര ദുരിതാശ്വാസ ഒഴിപ്പിക്കൽ ശ്രമങ്ങൾ രാജ്യത്തിന് പങ്ക് വലുതാണെന്നും കൂടി കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞു . അഫ്ഗാൻ ഒഴിപ്പിക്കൽ ദുരിതാശ്വാസ പ്രവർത്തനം എന്നിവയിൽ ബഹറിൻ നൽകുന്ന പിന്തുണയ്ക്ക് യുഎസ് നന്ദി അഭിനന്ദനവും യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു