ബഹ്റൈൻ : ഇന്ന് ഉത്രാടം ഏഴാം കടലിനക്കരെ നിന്നും ഹൃദയം കൊണ്ട് നമ്മൾ ഒന്നായി ഓണം ആഘോഷിക്കുന്നു…. ഓർമ്മകളുടെ സമൃദ്ധിയിൽ. ….നൂറ്റാണ്ടിലെ തന്നെ മഹാമാരിയിയിൽ ലോകം പകച്ചു നിൽക്കുമ്പോഴും മുന്നോട്ടോടാൻ പ്രേരിപ്പിക്കുകയാണ് സീറോ മലബാർ സോസൈറ്റിയുടെ ഓണ പരിപാടികളും ഓണസദ്യയും.അശരണർക്കും സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന തൊഴിലാളികൾകും,സൊസൈറ്റി കുടുംബാംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും സംഘടിപ്പിച്ച ഓണസദ്യ, വ്യത്യസ്തമായ രുചിക്കൂട്ട് കൊണ്ടും, വൈവിധ്യമാർന്ന വിഭവങ്ങൾകൊണ്ടും അനുഗ്രഹീതമായിരുന്നു.ഓണസദ്യ തിരി തെളിയിച്ചുകൊണ്ട് സീറോമലബാർ സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക നിർവഹിച്ചു.ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീ സജു സ്റ്റീഫൻ സ്വാഗതവും മോൻസി മാത്യു നന്ദിയും പറഞ്ഞു .സീറോ മലബാർ സോസൈറ്റിയും ഇന്ത്യൻ ഡിലീറ്റും ചേർന്ന് ഒരുക്കിയ വിഭവ സമൃദ്ധമായ ഓണ സദ്യയുടെ കൺവീനർ ശ്രീ. ഷാജൻ സെബാസ്റ്യൻ ആയിരുന്നു. ഒരുമാസം നീണ്ടുനിൽക്കുന്ന വർണ്ണശബളമായ ,ഓണാഘോഷങ്ങൾക്കാണ് സീറോമലബാർ സൊസൈറ്റി അരങ്ങൊരിക്കുന്നത്.അതിൽ പ്രധാനമായിരുന്നു ഓണസദ്യ.വിഷമം അനുഭവിക്കുന്ന ക്യാമ്പുകളിൽ ചിലതിൽ ഓണസദ്യയും ഒരുക്കുന്നുണ്ട് .കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ പോൾ ഉർവത്തിൻറെയും ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ജീവൻ ചാക്കോയുടെയും,ശ്രീ. ജോജി വർക്കിയുടെയും, ജോയിൻ കൺവീനർ പ്രിൻസ് ജോസിൻറെയും നേതൃത്വത്തിലായിരുന്നു ഓണസദ്യയുടെ ഒരുക്കങ്ങൾ.