മനാമ: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ മദ്ധ്യവേനലവധിക്കാലത്ത് നടത്തുന്ന ബൈബിള്‍ ക്ലാസ്സുകള്‍ (ഓ. വി. ബി. എസ്സ്.) ആരംഭിച്ചു. വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ ബോംബേ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ അതിഥിയായിരുന്നു.
പൂര്‍ണ്ണമായും ഓണ്‍ ലൈനായിട്ട് നടന്ന സമ്മേളനത്തിന് സെന്റ് മേരീസ് സണ്ടേസ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഡാനിയേല്‍ കെ. ജി. സ്വാഗതം ആശംസിക്കുകയും, ഓ. വി. ബി. എസ്സ്. ഡയറക്ടര്‍ റവ. ഫാദര്‍ ജോര്‍ജ്ജ് ജോണ്‍, കത്തീഡ്രൽ ട്രസ്റ്റി സി. കെ. തോമസ്, കത്തീഡ്രൽ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഒ വി.ബി. ബി. എസ്. സെക്രട്ടറി ബിനു എം ഈപ്പന്‍ എന്നിവര്‍ ആശംസകള്‍ നേരുകയും . ചെയ്തു. സൂപ്രണ്ടന്റ് എ. പി. മാത്യൂ നന്ദി അറിയിച്ചു. “നിങ്ങള്‍ കണ്ണ്‍ തുറക്കു, ക്രിസ്തുവിനെ കാണു” (വി. ലൂക്കോസ് 24:31) എന്ന വേദഭാഗമാണ് ഈ വര്‍ഷത്തെ ചിന്താ വിഷയം. അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളും ഉള്‍പ്പടെ ഏകദേശം തൊള്ളായിരത്തോളം ആളുകള്‍ ഒരേസമയം ഓണ്‍ ലൈനില്‍ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ ക്ലാസ്സുകള്‍ക്ക് എല്ലാ അനുമോദനങ്ങളും അഭിവന്ദ്യ തിരുമേനി അറിയിച്ചു. ജൂലൈ 9 വെള്ളിയാഴ്ച്ച ഓ. വി. ബി. എസ്സ്. സമാപന സമ്മേളനവും നടക്കുമെന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.