ബഹ്‌റൈൻ : മതിയായ രേഖകൾ ഇല്ലാതെ ബഹറിനിൽ കഴിയുന്ന പ്രവാസികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിന് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സിത്ര മാളിൽ 2000 പേർക്കായി വാക്‌സിൻ നല്കാൻ തുടക്കം കുറിച്ചു . കേരളീയ സമാജം , ഇന്ത്യൻ ക്ലബ് , ഐ സി ആർ എഫ് , വേൾഡ് എൻ ആർ എ കൗൺസിൽ എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ കാലത്തു ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ വാക്‌സിൻ എടുക്കാത്തഇന്ത്യൻ പ്രവാസികൾക്കായി ഗൂഗിൾ ഫോം വഴി റെജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിരുന്നു . അനുമതി ലഭിച്ചവർ കൈയിലുള്ള തിരിച്ചറിയൽ രേഖകളുമായി സിത്ര മാളിൽ എത്തിച്ചേരണം 12 മുതൽ 6 വരെ ആണ് സമയം അനുവദിച്ചിട്ടുള്ളത് .