ദുബായ് : കോവിഡ് വാക്‌സിൻ എടുത്തവർക്കു ദുബായിലേക്ക് പ്രവേശന അനുമതി
നൽകി അധികൃതർ . ജൂൺ 23 മുതൽ പ്രവേശനം അനുവദിക്കും . ഇതനുസരിച്ചു രണ്ടു ഡോസ് എടുത്ത ഇന്ത്യക്കാർക്കും ദുബായിലേക്ക് പ്രവേശിക്കാം. 48 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് കൈയിൽ കരുതണം .ദുബായിൽ ഇറങ്ങിയാൽ പി സി ആർ പരിശോധനക്ക് വിധേയരാകണം .റിസൾട്ട് വരുന്നത് വരെ ഇന്സ്ടിട്യൂഷൻ ക്വാറന്റീനിൽ കഴിയണം . യൂ എ ഇ സ്വദേശികൾക്കും നയതന്ത്ര ഉദ്യഗസ്ഥർക്കും ഇളവ് അനുവദിക്കും എന്നിവയാണ് മാനദണ്ഡങ്ങൾ
ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കുന്നു.
യു.എ.ഇ അംഗീകരിച്ച വാക്സീനുകൾ:
ഓക്സ്ഫോർഡ് ആസ്ട്രാസെനക്ക/ കൊവീഷീൽഡ്.
ഫൈസർ
സിനോഫാം
സ്പുട്നിക്
കോവാക്സീൻ യുഎഇ അംഗീകരിച്ചിട്ടില്ല.