ബഹ്‌റൈൻ : റഷ്യൻ നിർമ്മിത വാക്‌സിൻ സ്പുട്നിക് V വാക്സിൻ ബഹറിനിൽ 94.3 ശതമാനം ഫല പ്രാപ്തി ലഭിക്കുന്നതായി റിപ്പോർട്ട് . ലോകാരോഗ്യസംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . ബഹറിൻ ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത് . സ്പുട്നിക് V ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരിലാണ് കൂടുതൽ ഫലപ്രാപ്തി കണ്ടെത്തിയത് . രണ്ടാം ഡോസ് സ്വീകരിച്ചു 14 ദിവസം കഴിഞ്ഞവരിൽ വൈറസ് ബാധിതരായവരിൽ നിസ്സാര രോഗ ലക്ഷണങ്ങളാണ് ഉണ്ടായതെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു . ഫെബ്രുവരി മുതൽ മേയ് മാസം ആദ്യം വരെ അയ്യായിരത്തിലധികം പേരിൽ ആണ് പഠനം നടത്തിയത് .