പുതുചരിതമെഴുതി വടകര മണ്ഡലം കെ.എം.സി.സി. ബഹ്റൈന്റെ പ്രവർത്തക സംഗമം

മനാമ : ഉണർവ്വ്‌ 2022-23 എന്ന ശീർഷകത്തിൽ ജനകീയ എം. എൽ. എ. ശ്രീമതി കെ.കെ. രമ മുഖ്യ അതിഥിയായ മനാമ കെ. എം. സി. സി. ഹാളിലെ കൂട്ടായ്മയിൽ മണ്ഡലം പ്രസിഡണ്ട്‌ അഷ്കർ വടകര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അലി ഒഞ്ചിയം സ്വാഗതം പറഞ്ഞു. ബഹ്‌റൈൻ കെ. എം. സി. സി. സ്റ്റേറ്റ്‌ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ പരിപാടി ഉൽഘാടനം ചെയ്തു.

ആശംസകൾ നേർന്നു കൊണ്ട്‌ ബഹ്റൈൻ കെ. എം. സി. സി. ആക്റ്റിംഗ്‌ പ്രസിഡണ്ട്‌ ശംസുദ്ദീൻ വെള്ളികുളങ്ങര, സെക്രട്ടറി അസ്‌ലം വടകര, ജില്ലാ പ്രസിഡണ്ട്‌ ഫൈസൽ കോട്ടപ്പള്ളി എന്നിവർ സംസാരിച്ചു.

ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ വടകര മണ്ഡലം കമ്മിറ്റിയുടെ പ്രഥമ പുത്തൂർ അസീസ്‌ കർമ്മ ശ്രേഷ്ട അവാർഡ്‌ കെ. എം. സി. സി. യുടെ മുൻ സംസ്ഥാന പ്രസിഡണ്ടും സി. എച്ച്. സെന്റർ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ടുമായ എസ്‌.വി. ജലീലിനും,
ബിസിനസ്സ്‌ മാൻ അവാർഡ്‌ സാദിഖ്‌ MyG ക്കും, കാരുണ്യ സ്പർശ അവാർഡ്‌ ശ്രിമാൻ ഗോപാല കൃഷ്ണൻ വി.പി. ഒഞ്ചിയത്തിനും ബഹുമാനപ്പെട്ട എം. എൽ.എ കെ. കെ. രമ നൽകി ആദരിച്ചു.

സക്കരിയ പുനത്തിൽ നിന്നും വടകര സി എച്‌ സെന്റർ പ്രവാസി ഹെൽപ്പ്‌ ഡസ്ക്ക്‌ വിപുലീകരണ ഫണ്ടും സുബൈർ നാദാപുരത്തിൽ നിന്നും മനാഫ്‌ ചികിൽസ ഫണ്ടിന്റെ ആദ്യ ഗഡുവും വേദിയിൽ വെച്ച് എം. എൽ. എക്ക്‌ കൈമാറി.

വനിതാ വിങ്ങിന് വേണ്ടി സംസ്ഥാന രക്ഷാധികാരി നസീമ ജലീൽ MLA യെ ഷാൾ അണിയിച്ചു.

സിയ ഫാത്തിമാ ചികിൽസ ഫണ്ട്‌ സമാഹരണത്തിനു വേണ്ടി വേദിയിൽ ഡോക്കുമെന്ററി പ്രദർശ്ശിപ്പിച്ചു

ഒപ്പന, കോൽക്കളി, അറബിക്ക്‌ ഡാൻസ്‌, തുടങ്ങിയ വിവിധ കലാപരിപടികളും, വടകര തനിമയിലും രുചിയിലും കെ.എം. സി.സി. ബഹ്‌റൈൻ വനിതാ വിംഗ് നടത്തിയ തട്ട്‌ കടയും, ദാറുൽ ശിഫയുടെ മെഡിക്കൽ ക്യാമ്പും പരിപാടിക്കെത്തിയവർക്ക്‌ വ്യത്യസ്തമായ അനുഭവം പകർന്നു നൽകി.

ഡിജിറ്റൽ ഡാറ്റാ കലക്ഷൻ , കാരുണ്യസ്പർശ്ശം ,പ്രവാസി ഹെൽപ്പ്‌ ഡസ്ക്ക്‌ വിപുലീകരണം , മർഹൂം സഹീർ വിദ്യാഭ്യാസ സഹായം , ലഹരി വിരുദ്ധ കാമ്പയിൻ എന്നീ പദ്ധതികൾ മണ്ഡലം വൈസ്‌ പ്രസിഡണ്ട്‌ റഫീഖ്‌ പുളിക്കൂൽ പ്രഖ്യാപിച്ചു. ചടങ്ങിൽ വെച്ച് മുൻകാല ഓർഗ്ഗനൈസിങ്ങ് സെക്രട്ടറി മുഹമ്മദ്‌ മാസ്റ്റർ കൊട്ടാരത്തിനെ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി അസ്സയിനാർ കളത്തിങ്ങലും മണ്ഡലം കമ്മിറ്റിക്ക് വേണ്ടി ഹാഫിസ് വള്ളിക്കാടും ഷാൾ അണിയിച്ച് ആദരിച്ചു.

കരീം കുളമുള്ളതിൽ, ഉസ്മാൻ ഹെൽവിൻ, മുസ്തഫ കരുവാണ്ടി, ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ്‌ കെ കെ, സെക്രട്ടറി മുനീർ ഒഞ്ചിയം, മണ്ഡലം ഭാരവാഹികളായ അബ്ദുൽ ഖാദർ പുതുപ്പണം, മൊയ്ദു കല്ലിയ്യാട്ട്‌, അൻസാർ കണ്ണൂക്കര,റഷീദ്‌ വാഴയിൽ, ഫാസിൽ ഉമർ, അൻവർ വടകര, സമീർ. പി. പി എന്നിവർ നേതൃത്വം നൽകി. റഫീഖ് നാദാപുരം, ഷമീർ ടൂറിസ്റ്റ്‌ , ഷാഹുൽ , ഷഹീർ എന്നീ ടീമും പരിപാടിക്ക് മാറ്റ് കൂട്ടി.
ട്രഷറർ ഷൈജൽ അറക്കിലാട്‌ നന്ദി പറഞ്ഞു..