
ബഹ്റൈൻ : വടകര സഹൃദയവേദിയുടെ നേതൃത്വത്തിൽ കിങ് ഹമദ് ഹോസ്പിറ്റലിൽ നടന്ന രക്തദാന ക്യാമ്പിൽ 100 ൽ അധികം ആളുകൾ പങ്കെടുത്തു.രാവിലെ 7:30 മുതൽ 12:30 വരെ നടന്ന ക്യാമ്പന് സംഘടനയുടെ രക്ഷാധികാരികൾ, എക്സിക്യൂട്ടീവ് വാരവാഹികൾ, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതവേദി വാരവാഹികൾ എന്നിവർ നേതൃത്വം നൽകി.സംഘടനയുടെ സെക്രട്ടറി MC പവിത്രൻ, ട്രെഷറർ രഞ്ജിത് VP, ആക്ടിങ് പ്രസിഡന്റ് എം എം ബാബു, കൺവീനർ വിജയൻ കാവിൽ എന്നിവർ ഹോസ്പിറ്റൽ അധികൃതർക്കു നന്ദി അറിയിച്ചു . ഹോസ്പിറ്റൽ അധികൃതർ സംഘടനയുടെ പ്രവർത്തനത്തെ പ്രകീർത്തിച്ചു








