വടകര സഹൃദയവേദിയുടെ രണ്ടാമത്തെ ചാർട്ടേർഡ് വിമാനം

മസ്കറ്റ് : വടകര സഹൃദയവേദിയുടെ രണ്ടാമത്തെ ചാർട്ടേഡ് വിമാനം ഒമാൻഎയർ ജൂൺ24 ന് മസ്കറ്റിൽ നിന്നും കോഴിക്കേട്ടേക്ക് പുറപ്പെടും.കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോടിന് പുറപ്പെട്ട ആദ്യ വിമാനത്തിൽ 165യാത്രക്കാരാണ് ഉണ്ടായിരുന്നത് മറ്റു പല കൂട്ടായ്മകളിൽ നിന്നും വ്യത്യസ്തമായി വടകര സൗഹൃദയവേദി അതിന്റെ ചരിത്ര ദൗത്യം നിർവ്വഹിക്കുകയാണ്. ഒരു നാടിന്റെ പ്രവാസി ഘടകം ഒത്തൊരുമിച്ച് കൈകോർത്തപ്പോൾ സമൂഹത്തിന് തന്നെ മാതൃകയായ രീതിയിൽ പ്രവർത്തിക്കാൻ സാധിച്ചത് തീർച്ചയായും ഏതൊരു വടകരക്കാരനും അഭിമാനിക്കാനുള്ള അവസരമായിരിക്കുകയാണന്ന് വടകര സഹൃദയവേദി പ്രസിഡന്റ് മൊയ്തു വെങ്ങിലാട്ട്, മുഖ്യ രക്ഷാധികാരി സുരേഷ് അക്കമടത്തിൽ എന്നിവർ വാർത്താകുറിപ്പിൽ പറഞ്ഞു.ഈ വിമാനത്തിൽ പോകാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ റജിസ്ട്രർ ചെയ്യേണ്ടതാണ്.

റജിസ്ട്രേഷൻ Link ആവശ്യമുള്ളവർ vatakarasahrudayavedhi@gmail.com
എന്ന ഈ-മെയിലിൽ അപേക്ഷിക്കണമെന്ന് സെക്രട്ടറി K സുനിൽ കുമാർ, ട്രഷറർ വിജയകുമാർ, ജോ: സെക്രട്ടറി വിനോദ് ഒ കെ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.