വാളയാർ കൊലപാതകം പ്രവാസ ലോകത്തും പ്രതിഷേധം

മസ്കറ്റ്: വാളയാറിലെ  പിഞ്ചുകുഞ്ഞുങ്ങൾക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട്. മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് അസൈബ യൂണിറ്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മെഴുകുതിരി തെളിച്ച് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിൽ അനുശോചനം രേഖപെടുത്തി.

എം. പി.സി.സി അസൈബ യൂണിറ്റ് പ്രസിഡന്റ് ശ്രീ.സൈഗാൾ ജി.പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ.

എം.പി.സി.സി.സി രക്ഷാധികാരി ഉമ്മർ എരമംഗലം യോഗം ഉദ്ഘാടനം ചെയ്തു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബിനീഷ് മുരളി,അഫ്സൽചോലകര,ഭാരവാഹികളായ സക്കീർ കായംകുളം,സത്താർ, ശശി കണ്ണൂർ, ഹാരിസ് കണ്ണൂർ, ജംഷി ഒമാൻ, റ്റി രവി തൃശ്ശൂർ.എന്നിവർ പങ്കെടുത്തു.