വാൽനേവ വി.എൽ.എ 2001 കോവിഡ് പ്രതിരോധ വാക്സിൻ

മനാമ : ബഹ്റിനിൽ യൂറോപ്യൻ മരുന്ന് കമ്പനിയായ വാൽനേവ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ വി.എൽ.എ 2001ന്റെ അടിയന്തര ഉപയോഗത്തിന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അനുമതി നൽകി.18 വയസ്സ് കഴിഞ്ഞവർക്കാണ് വാക്സിൻ നൽകുന്നത്.ഇതോടെ ബഹ്റൈനിൽ അനുമതി നൽകിയ വാക്സിനുകളുടെ എണ്ണം ഏഴായി. കമ്പനി സമർപ്പിച്ച രേഖകൾ പരിശോധിക്കുകയും ഉപയോഗം ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ബഹ്റൈനിലും അനുമതി നൽകിയത്.