മസ്കറ്റ് : ഗൾഫ് നാടുകളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം മെയ് 16 മുതൽ 22 വരെ നടക്കും. രണ്ടാം ഘട്ടത്തിൽ ഒമാനിൽനിന്ന് കേരളത്തിലേക്ക് നാല് സർവിസുകളാണ് ഉണ്ടാവുക. ആദ്യം തിരുവന്തപുരത്തേക്കും ,ബംഗളൂരു, ഹൈദരാബാദ്, കണ്ണൂർ,ഡൽഹി,കൊച്ചി, കോഴിക്കോട് എന്നിങ്ങനെ ആണ് രണ്ടാം ഘട്ടത്തിലേ സർവീസുകൾ. ഇതിൽ കോഴിക്കോട്ടേക്കുള്ള സർവീസ് സലാലയിൽ നിന്നും ആണ്.മൊത്തം ഏഴു വിമാനങ്ങളാണ് രണ്ടാം ഘട്ടത്തിൽ ഒമാനും ഇന്ത്യക്കുമിടയിൽ പറക്കുക. വിമാനങ്ങളുടെ സമയക്രമത്തെ കുറിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. എംബസിയിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് രജിസ്ട്രേഷൻ നടത്താം. രജിസ്റ്റർ ചെയ്തവരിൽ നിന്ന് അടിയന്തിരമായി പോകേണ്ടവരുടെ മുൻഗണന പട്ടിക തയാറാക്കിയാകും യാത്രക്ക് അവസരം നൽകുക.ഇതിനോടകം രണ്ടുവിമാനങ്ങൾ ആണ് ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് പിറന്നത്. മെയ് ഒൻപതിന് കൊച്ചിയിലേക്കും, മെയ് 12 ന് ചെന്നൈയിലേക്കും.