മസ്കറ്റ് :ബോഷർ ജി എഫ് സി ഗ്രൗണ്ടിൽ വച്ച് നടന്ന ബൗഷർ വാൻഗാർഡ് ട്രോഫിക്ക് വേണ്ടിയുള്ള സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ ദേജാവു എഫ് സി ജേതാക്കളായി. പതിനാറു ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഫയാ എഫ് സിയെ തോൽപ്പിച്ചത്. സെന്നാ മലബാർ എഫ് സിയാണ് സെക്കന്റ് റണ്ണർ അപ്പ്.
ബെസ്റ്റ് ഫെയർ പ്ലെയർ അവാർഡ് നേതാജി എഫ് സി നേടി. മികച്ച ഗോൾകീപ്പറായി ദേജാവു എഫ് സിയിലെ മൊഹമ്മദ് സെയ്ദ് തിരഞ്ഞെടുക്കപ്പെട്ടു.
ദേജാവു എഫ് സിയിലെ തന്നെ അവിനാഷ് മികച്ച കളിക്കാരനായും അഞ്ച് ഗോളുകൾ നേടിയ സാദിക്ക് (റിലാക്സ് എഫ് സി ) ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ സ്കൂൾ ബി ഓ ഡി യിലെ മുൻ ഫിനാൻസ് ഡയരക്ടർ എം കെ അംബുജാക്ഷൻ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. സാമൂഹ്യ പ്രവർത്തകനും സംഘാടക സമിതി ചെയർമാനുമായ ബാലകൃഷ്ണൻ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.