മനാമ : ബഹ്റിനിൽ മൂല്യ വർധിത നികുതി നിയമം ലംഘിച്ചതിന് വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയം 28 ഓളം കേസുകൾ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു . വാറ്റ് സംബന്ധിച്ചു അധികൃതർ പരിശോധന നടത്തിയിരുന്നു അതിനെ തുടർന്നാണ് വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന 40 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങൾകണ്ടെത്തിയതെന്ന് ദേശീയ റവന്യൂ ബ്യൂറോ അറിയിച്ചു. 0,000 ദീനാർ ആണ് വാറ്റ് നിയമങ്ങൾ ലംഘിച്ചാൽ പിഴ നൽകുന്നത് , ഇത്തരം ലംഘനം നടത്തിയാൽ സ്ഥാപനം അടച്ചുപൂട്ടുന്നതിന് പുറമേ, ക്രിമിനൽ കുറ്റവും ഉടമ നേരിടേണ്ടി വരും . അഞ്ചു വർഷം തടവും നികുതി വെട്ടിപ്പ് നടത്തിയ തുകയുടെ മൂന്നിരട്ടി പിഴയുമാണ് ശിക്ഷ ആയി നൽകേണ്ടി വരുന്നത് നിയമലംഘനങ്ങൾ കണ്ടെത്തിയാൽ 80008001എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു .