ബഹ്‌റിനിൽ വെളിച്ചം വെളിയങ്കോട് ഈദ്-ഓണ ആഘോഷ സ്നേഹ സംഗമം നടത്തി.

20dd1511-fdf1-449d-a140-4d9aaf8c713bബഹ്‌റൈൻ : ജീവകാരുണ്യ സേവന കൂട്ടായ്മയായ വെളിച്ചം വെളിയങ്കോടിന്റെ നാലാം വാർഷികത്തോടനുബദ്ധിച്ച് നടത്തിയ ആഘോഷത്തിന്റെ ഭാഗമായ് ഈദ്-ഓണ സൗഹൃദ സംഗമം സംഘടിപ്പിച്ചു.
ആൽബം ഫെയ്മസ് ഗായഗൻ കരീം അമനും, കൃഷ്ണൻ കുട്ടി വെളിയങ്കോട്, നസീബ തുടങ്ങി കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച ഇമ്പമാർന്ന സംഗീത കലാവിരുന്നും അരങ്ങേറി.അഡ്വകറ്റ്…ഷബീർ അഹമദ് സ്നേഹ സംഗമം ഉൽഘാടനം ചെയ്ത് ഈദ് സന്ദേഷവും ഓണാശംസകളും നേർന്നു.വെളിച്ചം പ്രസിഡഡ് ടി.എ.ഇസ്മത്തുളള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കോഡിനേറ്റർ ബഷീർ തറയിൽ സ്വാഗതം ആശംസിച്ചു.ബഹ്രൈനിലെ മത സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ സംബദ്ധിച്ച ചടങ്ങിൽ സുബൈർ കണ്ണൂർ [പ്രതിഭ] ബിനു കുന്നന്താനം [ഒ.ഐ.സി.സി] ഗഫൂർ കൈപ്പമംഗലം [കെ.എം.സി.സി] ജോൺ ഫിലിപ്പ്, നിസാർ കൊല്ലം, അനീഷ് കെ.വി, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വാർഷികത്തിന്റെ ഭാഗമായ് നടത്തുന്ന ചാരിറ്റിയുടെ പ്രഖ്യാപനം വെളിച്ചം രക്ഷാധികാരി ബഷീർ അമ്പലായി നിർവ്വഹിച്ചു. സെക്രട്ടറി ബഷീർ ആലൂർ ട്രഷറർ നസീർ പി.പി.എയും മറ്റ് ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.

e21293aa-2e39-4f97-aa6a-4bddef0ea784

ca91b927-bc8a-42eb-877d-50aa0adb9cd4