ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഒമാൻ- കേരളവിഭാഗം സംഘടിപ്പിക്കുന്ന ”വേനൽ തുമ്പികൾ” ക്യാബിന് തുടക്കമായി

ഒമാൻ: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഒമാൻ- കേരളവിഭാഗം സംഘടിപ്പിക്കുന്ന ”വേനൽ തുമ്പികൾ” ക്യാബിന് തുടക്കമായി.ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.പ്രമുഖ നാടക പ്രവര്‍ത്തകനും ബാല സാഹിത്യകാരനും ബാലസംഘത്തിന്റെ വേനല്‍ തുമ്പികള്‍ ക്യാമ്പിനു സംസ്ഥാന തലത്തില്‍ നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുള്ള സുനില്‍ കുന്നരുവാണ് ഇത്തവണത്തെ ക്യാമ്പ് നയിക്കുന്നത്. ജൂലായ്‌ 14, 15, 20 , 21 തീയതികളിലായി രാവിലെ 9 മണിമുതൽ വൈകീട്ട് 5 വരെ നടക്കുന്ന ക്യാമ്പിൽ രണ്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം നല്‍ക്കിയിരിക്കുന്നത്.. കുട്ടികളുടെ സര്‍ഗവാസനകള്‍ കണ്ടറിഞ്ഞു അവയെ പരിപോഷിപ്പിക്കുന്ന തരത്തില്‍ വിനോദ-വിജ്ഞാനപ്രദമായാണ് ഈ വര്ഷം ക്യാമ്പിന്റെ കരിക്കുലം തയ്യാറാക്കിയിട്ടുള്ളത്. അവധിക്കാലത്തിന്റെ ഒറ്റപ്പെടലുകളിൽ നിന്ന് പുറത്ത് കടക്കുക, സാമൂഹ്യ ജീവിതത്തിൽ ഉയർത്തിപ്പിടിക്കേണ്ട ശീലങ്ങളും മൂല്യങ്ങളും സമീപനങ്ങളും സംബന്ധിച്ച ധാരണകൾ കുട്ടികളിൽ എത്തിക്കുക, വായന – എഴുത്ത് – ചിത്രം – നാടകം – സംഗീതം – സിനിമ തുടങ്ങിയ സർഗ്ഗാത്മക സാധ്യതകളെ ജീവിത വികാസത്തിനു പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ . കേരള വിഭാഗം നിലവിൽ വന്നതിനു ശേഷം കോവിഡ് കാലത്തൊഴികെ എല്ലാ വർഷങ്ങളിലും വളരെ വിപുലമായ രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചു വരുന്നത്.