വിനോദ് ഭാസ്കറിന്റെ വേർപാട് – അനുശോചന യോഗം ഇന്ന് സമാജത്തിൽ

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സ്ഥാപകനും, സംസ്ഥാന പ്രസിഡണ്ടും, പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്ന വിനോദ് ഭാസ്ക്കറിന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന അനുശോചന യോഗം ഇന്ന് ( ജൂലൈ 21 തിങ്കൾ )രാത്രി 8 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.കേരളത്തിലും, ഇന്ത്യയുടെ മറ്റ്‌ സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലും രക്തദാന രംഗത്തും മറ്റ് സേവന രംഗത്തും ഒട്ടേറെ പേർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ബിഡികെയെ സ്ഥാപിച്ചു വളർത്തിയെടുത്ത വിനോദ് ഭാസ്ക്കറിന്റെ വേർപാടിൽ അനുശോചിക്കാനായി ബഹ്‌റൈൻ പ്രവാസി സമൂഹം ഒന്നിച്ചു നടത്തുന്ന പ്രസ്തുത യോഗത്തിൽ രക്ത ദാനത്തിൽ പങ്കാളികളാകുന്നവരും സംഘടനകളും സാമൂഹിക ജീവകരുണ്യ സാംസ്‌കാരിക രംഗത്തുള്ള മുഴുവൻ ആളുകളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.