മസ്കറ്റ് : മുസ്സന്നയിൽ അനധികൃതമായി ടെയ്ലറിങ് ജോലികളിൽ ഏർപ്പെട്ടിരുന്ന വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തു.സുപ്രീം കമ്മിറ്റിയുടെ നിർദേശം ലംഘിച്ച് ജോലി ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുസന്ന നഗരസഭ ഉദ്യോഗസ്ഥരും റോയൽ ഒമാൻ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. രണ്ട് വീടുകളിലായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. തയ്യൽ മെഷീനുകളടക്കം പിടിച്ചെടുക്കുകയും ചെയ്തു.