മനാമ: ബഹ്റിനിൽ സാങ്കേതികവും ഭരണപരവുമായ തൊഴിൽ മേഖലയിലുള്ള വിദേശികളുടെ എണ്ണം നിയന്ത്രിക്കാനായി വിസാ കാലാവധി രണ്ടുവർഷമായി കുറക്കണമെന്ന നിർദേശവുമായി പാർലിമെന്റ് അംഗം .പാർലമെന്റ് അംഗം മുനീർ സുറൂറാണ് ബഹ്റൈനിലെ തൊഴിൽ നിയമത്തിൽ ഭേദഗതി വേണമെന്ന നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത് . തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന നിയമത്തിൽ ഇത് സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നാണ് ആവശ്യംഉന്നയിച്ചിരിക്കുന്നത് . ഒറ്റത്തവണ മാത്രം നൽകുന്ന പെർമിറ്റുകൾ രണ്ട് വർഷത്തേക്കായി പരിമിതപ്പെടുത്തണമെന്നും അദ്ദേഹം ആവിശ്യം ഉന്നയിച്ചു .വിദേശ തൊഴിലാളികൾ അനാവശ്യമായി രാജ്യത്ത് ദീർഘകാലം താമസിക്കുന്നത് തടയാൻ ഇത് സഹായിക്കും. തൊഴിൽ തേടുന്ന ബഹ്റൈൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായകമാകുമെന്നും അദ്ദേഹം അറിയിച്ചു . ഫ്ലെക്സിബിൾ വർക്ക് പെർമിറ്റുകൾ നിർത്തലാക്കാനുള്ള സർക്കാറിന്റെ സമീപകാല തീരുമാനവുമായി ഈ നിർദേശം യോജിക്കുന്നതായി അദ്ദേഹം പറഞ്ഞു . സ്വദേശികൾക്കു കൂടുതൽ തൊഴിൽ അവസരങ്ങൾക്ക് മുൻഗണന ലഭിക്കാനും ഇതുമൂലം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു . എന്നാൽ ഈ നിർദേശം പാർലമെൻറ്റ് പരിഗണക്കും ചർച്ചകൾക്ക് ശേഷമായിരിക്കും നടപ്പിലാക്കുക