ദുബായ് : യുഎഇയിൽ വിസിറ്റ് വിസയിലെത്തിചേരുന്ന വിനോദ സഞ്ചാരികൾ അനുവദിച്ച വിസയുടെ കാലാവധി കഴിഞ്ഞ് തങ്ങരുതെന്ന് മുന്നറിയിപ്പ്.കാലാവധി കഴിഞ്ഞുതാങ്ങുന്നവരെ റൺ എവേ കുറ്റവും , കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അധിക്യതർ മുന്നറിയിപ്പ് നൽകിയതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഇവർക്ക് മറ്റ് ജിസിസി രാജ്യങ്ങളിലും പ്രവേശിക്കുന്നതിൽ നിന്ന് ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തും.. 30 ദിവസത്തയോ , 60 ദിവസത്തെ സന്ദർശന വിസയിൽ യുഎഇയിൽ ഏജന്റിന്റെ സ്പോൺസർഷിപ്പിന് കീഴിൽ വിസ ലഭ്യമാകും .എന്നാൽ കാലാവധി കഴിഞ്ഞും അവിടെ തങ്ങിയാൽ വിസ നൽകുന്ന ഏജന്റിനെ ബാധിക്കും. വിസ കാലാവധി കഴിഞ്ഞ സന്ദർശകർ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്ത് എത്രയും വേഗം രാജ്യം വിട്ടു പോകണമെന്നും വിസ ഏജന്റുമാർ അറിയിച്ചു .