മാര്‍ത്തോമ്മ മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ചു.

മനാമ: ബഹ്‌റൈൻ മാര്‍ത്തോമ്മാ പാരീഷില്‍ ദുഃഖവെള്ളിയാഴ്ച്ച ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മേലദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധിപനും സഭയുടെ സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടുമായ അഭിവന്ദ്യ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായും ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഭാരവാഹികളും സന്ദര്‍ശിച്ചു. സെന്റ് മേരീസ് കത്തീഡ്രലിലെ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുവാന്‍ എത്തിയതാണ് അഭിവന്ദ്യ ദിവന്നാസിയോസ് തിരുമേനി. ഈസ്റ്റര്‍ ആശംസ്കള്‍ പരസ്പരം കൈമാറുകയും ചെയ്തു. മാര്‍ത്തോമാ പാരീഷ് വികാരി റവ. ഡേവിഡ് ടൈറ്റസ്, സെന്റ് മേരീസ് ഇടവക വികാരി റവ. ഫാദര്‍ പോള്‍ മാത്യൂ, സഹ വികാരി റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, ട്രസ്റ്റി ശ്രീ ജീസണ്‍ ജോര്‍ജ്ജ്, സെക്രട്ടറി ശ്രീ ജേക്കബ് പി. മാത്യൂ എന്നിവര്‍ സന്നിഹതരായിരുന്നു.