സന്ദർശകവിസ : അറിയിപ്പുമായി അധികൃതർ

By:Boby Theveril

മനാമ : ബഹ്റൈൻ ആഭ്യന്തരമന്ത്രാലയവും ബഹ്റൈൻ എയർപോർട്ട് കമ്പനിയും വിസിറ്റിംഗ് വിസയിൽ ബഹ്‌റനിലേക്കു വരുന്നവർക്കായുള്ള നിബന്ധനകൾ പുതുക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയുടെ ഫേസ് ബുക്ക്‌ പേജിലൂടെ ആണ് അറിയിപ്പ് നൽകിയിരിക്കുന്നത്.
യാത്രക്കാർ എയർലൈനുമായി ബന്ധപ്പെട്ടുള്ള കൃത്യമായ രേഖകൾ കൈവശം ഉണ്ടെന്നു ഉറപ്പുവരുത്തണമെന്ന് എംബസി വ്യക്തമാക്കി .
അടുത്ത കാലത്തായി സന്ദർശകവിസയിൽ വന്ന് വിമാനത്താവളത്തിൽനിന്ന് മടങ്ങി പോകുന്നവരുടെ എണ്ണം വർധിച്ച സാഹചര്യം കണക്കിലെടുത്താണ് അധികൃതർ നിബന്ധനകൾ പുറപെടുവിച്ചത്.
താമസം സംബന്ധിച്ചുള്ള ഹോ​ട്ട​ൽ ബു​ക്കി​ങ്​.സ്​​പോ​ൺ​സ​റു​ടെ താ​മ​സ​സ്​​ഥ​ല​ത്തി​​​ന്റെ രേ​ഖ (റെന്റ് എഗ്രിമെന്റ്,ഇ​ല​ക്​​ട്രി​സി​റ്റി ബി​ൽ തുടങ്ങിയവ ).
സി.​പി.​ആ​ർ റീ​ഡ​ർ കോ​പ്പി,ക​വ​റി​ങ്​ ലെ​റ്റ​ർ എന്നിവ നൽകണം.ബഹറിനിൽ എത്തപെട്ടാൽ ചിലവ് സംബന്ധിച്ചു കൃത്യത /ബഹറിനിൽ ഉപയോഗിക്കാൻ പറ്റുന്ന ക്രെ​ഡി​റ്റ് കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ ഇ​വി​ടെ താ​മ​സി​ക്കു​ന്ന ഓ​രോ ദി​വ​സ​ത്തി​നും 50 ദീ​നാ​ർ വീ​തം/ 1000 യു.​എ​സ് ഡോ​ള​ർ.
( എ​യ​ർ​ലൈ​നു​ക​ൾ​ക്ക​നു​സ​രി​ച്ച് ഇ​തി​ൽ മാ​റ്റം സംഭവിക്കാം )
റിട്ടേൺ ടിക്കറ്റ് എന്നിവ കൃത്യമായി ഉണ്ടായിരിക്കണം.
കഴിഞ്ഞ കാലത്തു നിരവധി പേരാണ് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിസിറ്റ് വിസയിൽ എത്തിയതിനു ശേഷം മടങ്ങി പോയത്.വിസിറ്റ് വിസയിൽ എത്തിയാൽ ജോലി ചെയുവാൻ പാടുള്ളതല്ല അടുത്ത കാലത്തു നിരവധി പേരാണ് അധികൃതരുടെ പിടിയിലായത്. അടുത്ത കാലത്തു ബഹറിനിൽ വിവിധ സ്ഥലങ്ങളിൽ എൻ പി ആർ എ,എൽ എം ആർ എ,പോലിസ് എന്നിവരുടെ നേതൃത്വത്തിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തുവാൻ പരിശോധന ശക്തമാക്കിയിരുന്നു. നിരവധി പേരെ പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ ചില ഏജന്റ്മാർ ജോ​ലി ല​ഭി​ക്കും എ​ന്ന്​ ​പ്ര​ലോ​ഭി​പ്പി​ച്ച്​ വ​ൻ​തു​ക വാ​ങ്ങി​യാ​ണ്​ പ​ല​രെ​യും നാ​ട്ടി​ൽ​നി​ന്ന്​ കൊ​ണ്ടു​വ​രു​ന്ന​ത്. ഇത്തരത്തിൽ ഏ​ജ​ൻ​റി​​ന്റെ വാ​ക്ക്​ വി​ശ്വ​സി​ച്ച്​ ബ​ഹ്​​റൈ​നി​ലെ​ത്തി മാ​സ​ങ്ങൾ ആയിട്ടും ജോ​ലി ല​ഭി​ക്കാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന നിരവധി പേർ ദുരിത ജീവിതം അനുഭവിക്കുന്നതായി സാമൂഹ്യ പ്രവർത്തകർ പറയുന്നു.