ഒമാൻ ആരോഗ്യ മേഖലയിലെ തൊഴിൽ പരിശീലനം:ആരോഗ്യ മന്ത്രാലയം പുതിയ കരാറിൽ ഒപ്പ് വെച്ചു

ഒമാൻ :ഒമാനിൽ 109 തൊഴിലന്വേഷകരെ വിവിധ ആരോഗ്യ മേഖലകളിൽ പരിശീലിപ്പിക്കുന്നതിനായി, തൊഴിൽ മന്ത്രാലയവും ഒമാൻ കോളേജ് ഓഫ് ഹെൽത്ത് സയൻസസും (OCHS) കരാറിൽ ഒപ്പുവച്ചു.മാനവ വിഭവശേഷി വികസന തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി സയ്യിദ് സലിം മുസല്ലം അൽ ബുസൈദിയും ഒ സി എച്ച് എസ് ഡീൻ ഡോ. ഫഹദ് മഹ്മൂദ് അൽ സെദ്ജലിയുമാണ് കരാർ ഒപ്പുവച്ചത്. ഒരു വർഷമാണ് ഈ പ്രോഗ്രാമിന്റെ കാലാവധി. കൂടാതെ പ്രോഗ്രാം പൂർത്തിയാക്കിയ ശേഷം ബിരുദധാരികളെ ജോലിയിൽ നിയമിക്കും. അതേസമയം ഈ പ്രോഗ്രാമിൽ ഒപ്പിടുന്നതിനൊപ്പം വിവിധ സ്പെഷ്യലൈസേഷനുകളിലായി 89 തൊഴിലവസരങ്ങൾ ഒ സി എച്ച് എസ് പ്രഖ്യാപിച്ചു.