ബഹ്‌റൈൻ : ഈ വർഷം എസ്.എസ്, എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങളുടെ മക്കളെയാണ് അവാർഡിന് തെരെഞ്ഞെടുത്തത്. അരവിന്ദ് അനിൽ, അഖിന എസ്, അനുഗ്രഹ അനീഷ് എന്നിവർ എസ്.എസ്, എൽ. സി യ്ക്കും, മാധവ് ജയകുമാർ, ലെയ സുകു, ജീവൻ ബിജു എന്നിവർ പ്ലസ് ടു യിലെയും അവാർഡുകൾക്ക് അർഹരായി. ‘നേട്ടം 2024’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ബഹ്‌റൈനിലുള്ള കുട്ടികളും നാട്ടിലുള്ള കുട്ടികളുടെ മാതാപിതാക്കളും അവാർഡുകൾ ഏറ്റുവാങ്ങി.
കലവറ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രിയുടെ ദേശീയദുരന്ത നിവാരണ ഗ്രൂപ്പിലെ അംഗവും, ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തകനും, വോയ്‌സ് ആലപ്പി അംഗവുമായ ഡോ: അനൂപ് അബ്‌ദുള്ള മുഖ്യാതിഥിയായി. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡൻറ് സിബിൻ സലിം അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ഡോ: പി. വി ചെറിയാൻ, അനിൽ യു. കെ, പ്രോഗ്രാം കോർഡിനേറ്റർ ലിജോ കുര്യാക്കോസ് എന്നിവർ ആശംസൾ നേർന്നു. ഡോ: അനൂപ് അബ്‌ദുള്ളയും ഡോ: പി. വി ചെറിയാനും ചേർന്ന് കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്‌തു. വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്, ഏരിയ ഭാരവാഹികൾ, ലേഡീസ് വിങ് എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പടെ നിരവധിപേർ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും ട്രെഷറർ ഗിരീഷ് കുമാർ നന്ദി അറിയിച്ചു.