വോയ്‌സ് ഓഫ് ആലപ്പി മെമ്പർഷിപ്പ് ക്യാമ്പയിൻ

മനാമ : ആലപ്പുഴ ജില്ലക്കാരായ ബഹ്‌റൈനിലെ കൂട്ടായ്മയായ ‘വോയ്‌സ് ഓഫ് ആലപ്പി’യുടെ രണ്ടാം ഘട്ട മെമ്പർഷിപ്പ് ക്യാമ്പയിൻറെ ഉത്‌ഘാടനം ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ നിർവഹിച്ചു. ലേഡീസ് വിങ് അംഗം വിദ്യ പ്രമോദ് കാർഡ് ഏറ്റുവാങ്ങി. വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ: പി വി ചെറിയാൻ, ജനറൽ സെക്രെട്ടറി ധനേഷ് മുരളി, വൈസ് പ്രസിഡന്റ് അനസ് റഹിം എന്നിവർ സന്നിഹിതരായിരുന്നു. വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങളാകുന്നവർക്ക് ബഹ്‌റൈനിലെ ഹോസ്പിറ്റലുകൾ, എക്സ്ചേഞ്ചുകൾ, ഗാരേജുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ ആനുകൂല്യങ്ങൾ നൽകി വരുന്നതായും, കേന്ദ്ര – സംസ്ഥാന സർക്കാർ പദ്ദതികളിൽ അംഗങ്ങളെ ഭാഗവക്കാക്കാൻ സഹായിക്കുന്നതായും മെമ്പർഷിപ്പ് സെക്രട്ടറി ജിനു ജി കൃഷ്ണൻ അറിയിച്ചു. ജനുവരി 20 ന് ആരംഭിച്ച ക്യാമ്പയിൻ മാർച്ച് 31 വരെ ഉണ്ടായിരിക്കും.2022 ഒക്ടോബർ 21 ന് രൂപീകൃതമായ വോയ്‌സ് ഓഫ് ആലപ്പിക്ക് ഇതിനോടകംതന്നെ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ കൈയൊപ്പ് ചാർത്താൻ സാധിച്ചിട്ടുണ്ട്. സെൻട്രൽ എക്സിക്യൂട്ടീവ് കമ്മറ്റിയെ കൂടാതെ ലേഡീസ് വിങ്ങും, ബഹ്‌റൈനിലെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എട്ട് ഏരിയ കമ്മറ്റികളും വോയ്‌സ് ഓഫ് ആലപ്പിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. മനാമ, ഗുദൈബിയ, ഉമൽഹസ്സം, മുഹറഖ്, സൽമാബാദ്, റിഫാ, സിത്ര, ഹമദ് ടൗൺ എന്നീ ഏരിയ കമ്മറ്റികളും, വോയ്‌സ് ഓഫ് ആലപ്പി കലാവിഭാഗത്തിന് കീഴിൽ, കലാകാരന്മാരുടെ കൂട്ടായ്‌മയായ ‘അരങ്ങ് ആലപ്പി’, സ്പോർട്സ്‌ വിങ്ങിന് കീഴിൽ ക്രിക്കറ്റ് ടീം, വടം വലി ടീം, ചാരിറ്റി വിങിന് കീഴിൽ മെഡിക്കൽ ടീം, ജോബ് ഹണ്ട് തുടങ്ങിയ നിരവധി പോഷക വിഭാങ്ങളും വോയ്‌സ് ഓഫ് ആലപ്പിക്ക് കീഴിൽ പ്രവർത്തിക്കുന്നു. അകാലത്തിൽ മരണപ്പെട്ട അംഗങ്ങളുടെ കുടുംബങ്ങൾക്കും, ചികിത്സയ്ക്കായി ഭീമമായ തുക ആവശ്യമുള്ള സാമ്പത്തിക ബുദ്ധിമുട്ടുള്ള അംഗങ്ങൾക്കുമൊക്കെ ഇതിനോടകം സഹായമെത്തിക്കാൻ വോയ്‌സ് ഓഫ് ആലപ്പിക്ക് സാധിച്ചിട്ടുണ്ട്.

ബഹ്‌റൈനിലുള്ള ആലപ്പുഴ ജില്ലക്കാരായ പ്രവാസികൾക്ക് വോയ്‌സ് ഓഫ് ആലപ്പിയിൽ അംഗമാകുന്നതിന് വിളിക്കാം 666 71 555 (ജിനു)