വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ സമ്മേളനം നടന്നു.

ബഹ്‌റൈൻ : വോയിസ്‌ ഓഫ് ആലപ്പിയുടെ മുഹറഖ് ഏരിയ സമ്മേളനവും മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉൽഘാടനവും നടന്നു. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉൽഘാടനം ചെയ്‌തു. ഏരിയയിലെ സീനിയർ അംഗങ്ങളായ കാസിം കരുവാറ്റ, മാർഷൽ ബേബി എന്നിവർ ആദ്യ മെമ്പർഷിപ്പുകൾ ഏറ്റുവാങ്ങി. ഏരിയ പ്രസിഡന്റ് ഗോകുൽ കൃഷ്‌ണൻ അധ്യക്ഷനായ യോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി ആക്റ്റിംഗ് പ്രസിഡന്റും, മുഹറഖ് ഏരിയ കോർഡിനേറ്ററുമായ അനസ് റഹിം സംഘടനാപ്രവർത്തനങ്ങളുടെ വിലയിരുത്തലുകളും, മെമ്പർഷിപ്പ് കാർഡിന്റെ ഗുണങ്ങളും വിശദീകരിച്ചു.

വോയിസ്‌ ഓഫ് ആലപ്പി ജോയിന്റ് സെക്രട്ടറി അശോകൻ താമരകുളം, എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ, ഏരിയ ഗ്രൂപ്പ്‌ കോർഡിനേറ്റർ അനൂപ് മുരളീധരൻ, സ്പോർട്സ് വിങ് കൺവീനർ ബോണി മുളപ്പാംപള്ളിൽ, എക്സിക്യൂട്ടീവ് അംഗം ലിബിൻ സാമുവൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഏരിയ സെക്രട്ടറി നിതിൻ ചെറിയാൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഏരിയ ജോയിന്റ് സെക്രട്ടറി സുബി എം.ബി നന്ദി അറിയിച്ചു. മുഹറഖ്, ബുസൈതീൻ, അറാദ്, ഹിദ്ദ്, അംവാജ്, ഗലാലി, ദിയാർ അൽ മുഹറഖ്,അൽ ദയർ ഏരിയകളിൽ ഉള്ള ആലപ്പുഴ ജില്ലക്കാർക്ക് വോയിസ്‌ ഓഫ് ആലപ്പിയിൽ അംഗങ്ങൾ ആകുന്നതിന് 3228 4068, 3816 1333 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.