മനാമ : ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസകാരിക കുട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി ഓണത്തിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊതുയോഗവും പൂവേ പൊലി 2024 ന്റെ ലോഗോ പ്രകാശനവും നടന്നു. സൽമാനിയ ഇന്ത്യൻ ഡിലൈറ്സ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ വോയ്‌സ് ഓഫ് ആലപ്പി യുടെ 8 ഏരിയാ കമ്മിറ്റി പ്രതിനിധികളും വനിതാ വിഭാഗം ഭാരവാഹികളും പങ്കെടുത്തു. ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായിരുന്നു. DR. പിവി ചെറിയാൻ ചെയർമാൻ ആയി ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾക്കായി അംഗങ്ങളുടെ നിർദേശപ്രകാരം പത്തോളം വിവിധ സബ് കമ്മിറ്റികൾ രൂപികരിച്ചു. ഈ വർഷത്തെ ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ആയി ജഗദീഷ് ശിവനെയും, അസിസ്റ്റന്റ് കൺവീനർ ആയി പ്രസന്നകുമാറിനേയും തിരഞ്ഞെടുത്തു. വോയ്‌സ് ഓഫ് ആലപ്പിയുടെ ഓണ സദ്യ ആദാരി പാർക്കിൽ വെച്ച് ഒക്ടോബർ നാലാം തിയതി വിവിധ കലാപരിപാടികളോടൊപ്പം നടത്താൻ തീരുമാനിച്ചു. വോയ്‌സ് ഓഫ് ആലപ്പിയുടെ സജീവ സാന്നിധ്യമായ പ്രവർത്തകർ പങ്കെടുത്ത ചടങ്ങിന് ട്രഷറർ ഗിരീഷ് കുമാർ നന്ദി രേഖപ്പെടുത്തി.