ബഹ്റൈൻ / ആലപ്പുഴ : വോയ്സ് ഓഫ് ആലപ്പി അംഗവും മാവേലിക്കര കുറത്തികാട് സ്വദേശിയുമായ കെ ആർ യേശുദാസിന്റെ ചികിത്സാ സഹായ തുക കൈമാറി. അംഗങ്ങളിൽ നിന്നും സമാഹരിച്ച 3,68,324/-ലക്ഷം അദ്ദേഹത്തിന്റെ അക്കൗണ്ടിൽ അയച്ചു നൽകി. ഇതിന്റെ രേഖകൾ വോയ്സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം തെക്കേക്കര പഞ്ചായത്ത് അംഗം ജി ലേഖയ്ക്ക് കൈമാറി. വോയ്സ് ഓഫ് ആലപ്പി സ്ഥാപക അംഗവും മുൻ ജോയിൻ സെക്രട്ടറിയുമായ അശോകൻ താമരക്കുളം, ലേഡീസ് വിങ് കോർഡിനേറ്റർ ആശ സഹ്റ, വോയ്സ് ഓഫ് ആലപ്പി സിത്ര ഏരിയ ജോയിൻ സെക്രട്ടറി നിതിൻ ഗംഗ, സാമൂഹികപ്രവർത്തകരായ രാജഗോപാലകുറുപ്പ്, തങ്കച്ചൻ പലവിള, ഷാജി, ശ്രീകുമാർ, ശശീന്ദ്രൻ പിള്ള എന്നിവർ സന്നിഹിതരായിരുന്നു. രണ്ട് മാസം മുമ്പ് ബഹ്റൈനിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹത്തിന് അർബുദം സ്ഥിരീകരിക്കുകയും തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് പോകുകയുമായിരുന്നു. സാമ്പത്തികബുദ്ധിമുട്ട് മനസിലാക്കിയ വോയ്സ് ഓഫ് ആലപ്പി അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. ചാരിറ്റി വിങ് കൺവീനർ ലിബിൻ സാമുവൽ, ഏരിയ കോർഡിനേറ്റർ അനൂപ് മുരളീധരൻ എന്നിവർ സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.