“വോയിസ് ഓഫ് നിരണം” ഫേസ് ബുക്ക് പേജ് ശ്രമം ഫലം കണ്ടു : അസുഖം തളർത്തിയ ശ്രീഹരിക്കു താങ്ങായി മഹാനടൻ മോഹൻലാൽ

By : Boby Theveril

പത്തനംതിട്ട : തിരുവല്ല നിരണം സ്വദേശിനി ആയ ആശ രാജിന്റെ പതിമൂന്നു വയസുകാരനു ഇതിനോടകം പതിനഞ്ചു ഓപ്പറേഷനുകൾ ആണ് നടത്തേണ്ടി വന്നത് . കേരള കരയുടെ മഹാ നടനായ മോഹൻ ലാലിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ശ്രീഹരിക്കു തന്റെ പതിനാറാമത്തെ ഓപ്പറേഷന് മുൻപായി ലാലേട്ടനെ കാണണം എന്ന ആവിശ്യം തിരുവല്ല നിരണം സ്വദേശികളുടെ ശബ്ദമായ ” വോയിസ് ഓഫ് നിരണം “എന്ന ഫേസ് ബുക്ക് പേജുമായി പങ്കുവച്ചിരുന്നു . ആവിശ്യം ശ്രദ്ധയിൽ പെട്ട “വോയിസ് ഓഫ് നിരണം ” ഫേസ് ബുക്ക് പേജ് അഡ്മിൻ പോസ്റ്റർ രൂപത്തിൽ ശ്രീഹരിയുടെ ആവിശ്യം പേജിലൂടെ പ്രസിദ്ധപ്പെടുത്തി . പോസ്റ്റ് ശ്രദ്ധയിൽ പെട്ട ബഹ്‌റിനിൽ മാധ്യമ പ്രവർത്തകൻ ആയി സേവനം അനുഷ്ഠിക്കുന്ന നിരണം തേവേരി സ്വദേശി വഴി ലാൽ കെയർ അംഗം ആയ അജീഷ് മാത്യു വിനെ വിവരം ധരിപ്പിക്കുകയായിരുന്നു . ശ്രീഹരിയുടെ ആവിശ്യം മനസിലാക്കിയ കേരളത്തിന്റെ മഹാ നടൻ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ ശ്രീഹരിയുമായി നേരിട്ട് ഫോണിൽ വിളിച്ചു സംസാരിച്ചു . വിവരങ്ങൾ എല്ലാം ചോദിച്ചു മനസിലാക്കിയ മഹാനടൻ അസുഖം തളർത്തിയ കുഞ്ഞു ശരീരത്തിന് മാനസികമായി പിന്തുണ നൽകി . തന്റെ വിഷമതകളിൽ ബുദ്ധിമുട്ടിയ ശ്രീഹരിക്കു മഹാ നടന്റെ നേരിട്ടുള്ള ഇടപെടൽ ഏറെ ആശ്വാസം നൽകിയിരിക്കുകയാണ് . ഒപ്പം ഏറെക്കാലത്തെ ആഗ്രഹം നിറവേറ്റിയ സന്തോഷത്തിലുമാണ് ഇപ്പോൾ ശ്രീഹരി .

വീടിന്റെ ഏക ആശ്രയം ആയ ആശക്ക് മൂന്നു മക്കളാണ് . ജന്മനാൽ വൈകല്യമുള്ള ഏറ്റവും ഇളയ മകന്റെ ചികിത്സക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് . അപൂർവ്വ രോഗമാണ് (ബ്ലാഡർ എസ്ട്രോഫ്യ ) ഈ കൊച്ചു ബാലനെ ബാധിച്ചിരിക്കുന്നത്  . നിലവിൽ കിഡ്‌നി സംബന്ധമായ അസുഖം അനുഭവിക്കുന്ന പതിമൂന്നു കാരന് സാധാരണ കുട്ടികളെ പോലെ ഉള്ള അവയവങ്ങൾ ജന്മനാൽ ഇല്ല . വൈകല്യം കാരണം കൃത്യമായി സ്കൂൾ പഠനവും ലഭിച്ചിട്ടില്ല . കിഡ്‌നി സംബന്ധമായ അസുഖത്തിനും മൂത്ര സഞ്ചിയിൽ ഉള്ള ഇൻഫെക്‌ഷനും ഓപ്പറേഷൻ ഇപ്പോൾ ആവശ്യമായി വന്നിരിക്കുകയാണ് . ലക്ഷങ്ങൾ ചിലവ് വരുന്ന ശ്രീഹരിയുടെ പതിനാറാമത്തെ ഓപ്പറേഷനു പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അമ്മ ആയ ആശയും “വോയിസ് ഓഫ് നിരണം” ഫേസ് പേജ് പ്രവർത്തകരും .

 
“വോയിസ് ഓഫ് നിരണം” ഫേസ് ബുക്ക് പേജിലെ പോസ്റ്റിന്റ്റെ പൂർണ രൂപം
June 11 at 2:49 PM
മഹാനാടൻ മോഹൻലാലിന്റെ ശ്രദ്ധയിൽ എത്തുംവരെ എല്ലവരും ഷെയർ ചെയ്യുക: തന്റെ പതിനാറാം ശസ്ത്രക്രിയയ്ക്ക് മുമ്പായി, ഈ കുഞ്ഞിന്റെ ആഗ്രഹത്തിനായി നമ്മുക്ക് കൈകോർക്കാം
………………………………………………………………
മഹാനടൻ മോഹൻലാലിനെ കാണണം എന്ന ആഗ്രഹമാണ് ഈ കുഞ്ഞിനെ ഉളളത്. തന്റെ പതിനാറാമത്തെ (16) ശസ്ത്രക്രിയയ്ക്ക് പോകുന്നത്തിനു മുൻപ് ശ്രീഹരി തന്റെ ആഗ്രഹം വോയിസ്‌ ഓഫ് നിരണത്തോട് പറഞ്ഞു. കുഞ്ഞിന്റെ ഈ ആഗ്രഹം സാധിക്കാൻ വേണ്ടി മഹാനടൻ മോഹൻലാലിന്റെ ശ്രദ്ധയിൽ എത്തുന്നവരെ എല്ലാവരും ഈ പോസ്റ്റ് ഷെയർ ചെയ്യുക. കുഞ്ഞ് ശ്രീഹരിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ നമ്മുക്ക് എല്ലാവർക്കും കൈകോർക്കാം. 🙏🙏
Name: Asha Raj
A/C: 011300100023609
IFSC : DLXB0000113
DHANLAXMI BANK
KACHERIPPADI JUNCTION
THIRUVALLA
PH: +91 – 9497753659
Google Pay : 9497753659