വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം

മനാമ : വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സൽമാബാദ് അൽഹിലാൽ ഹാളിൽ റിപ്പബ്ലിക് ദിന ആഘോഷവും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കൊളേജ് ആർട്ട്‌ കോമ്പറ്റീഷനും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.ചടങ്ങിൽ ലേഡീസ് വിംഗ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ആക്ടിംഗ് സെക്രട്ടറി സ്വാഗതം പറഞ്ഞ പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഫോർ പി എം എക്സിക്യൂട്ടീവ് എഡിറ്ററും പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ വർക്കിംഗ് ചെയർമാനുമായ പ്രദീപ് പുറവങ്കരയുടെ മോട്ടിവേഷൻ ക്ലാസ്സും റിപ്പബ്ലിക് ദിന സന്ദേശവും നൽകി.ചടങ്ങിൽ സാമൂഹിക പ്രവർത്തകയായ കാത്തു സച്ചിദേവ്, ആർട്ടിസ്റ്റായ സാംരാജ്തി രുവനന്തപുരം, കരകൗശാല വിദഗ്ധ മിനി സന്തോഷ് എന്നിവർ കുട്ടികളുടെ ആർട്ട് കൊളേജ് കോമ്പറ്റീഷൻ ജഡ്ജസ് ആയി പങ്കെടുത്തു. മൂന്ന് കാറ്റഗറിയിലായി നടത്തപ്പെട്ട പരിപാടിയിൽ ഫസ്റ്റ്, സെക്കൻഡ്,തേർഡ് എന്നീ തലങ്ങളിൽ സമ്മാനദാനവും നൽകി.

ഫസ്റ്റ് കാറ്റഗറി
Nila bimesh-1st
Aarush rineesh-2nd
Sidharth sinu-3rd

സെക്കന്റ്‌ കാറ്റഗറി
Adityan aneesh -1st
Trishanth pramanik -2nd
Ashtami rajesh -3rd

തേർഡ് കാറ്റഗറി
Adit santhosh-1st
Hajeera siddiqua-2nd
Yudhi prashobh-3rd.

ആർട്ട് കൊളേജ് കോമ്പറ്റീഷൻ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകി
തുടർന്ന് ലേഡീസ് വിംഗ് വൈസ് പ്രസിഡന്റ്‌ നന്ദി പ്രകാശനം നടത്തി. ഈ പരിപാടി വൻ വിജയമാക്കി തീർക്കാൻ സഹകരിച്ച എല്ലാ മാതാപിതാക്കളേയും കുട്ടികളേയും വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ ലേഡീസ് വിംഗ് ഭാരവാഹികളും എക്സിക്യൂട്ടീവ് മെമ്പേഴ്സും അകമഴിഞ്ഞ നന്ദി അറിയിച്ചു.