വിവി പ്രകാശ് സാധാരണക്കാരുടെ ശബ്ദമായി നിലകൊണ്ട നേതാവ്: കെഎംസിസി ബഹ്‌റൈന്‍

മനാമ: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന വിവി പ്രകാശിന്റെ ആകസ്മിക വിയോഗത്തില്‍ കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ആദര്‍ശം കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ജനപ്രിയനായിരുന്ന വിവി പ്രകാശിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തന്നെ തീരാനഷ്ടമാണെന്ന് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഹീബബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

നിലമ്പൂരില്‍ വന്‍ വിജയം നേടുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം. കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്ന അദ്ദേഹം സാധാരണക്കാരുടെ ശബ്ദമായാണ് പ്രവര്‍ത്തിച്ചത്. മറ്റ് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് പോലും സ്വീകാര്യനായ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും നേതാക്കള്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു