ബഹ്‌റൈൻ : ലോകാരോഗ്യ സംഘടനയുടെ ഓഫീസ് ബഹ്‌റിനിൽ പ്രവർത്തനം ആരംഭിച്ചു.വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ തലവൻ ഡോക്ടർ ടെഡ്രോസ് അദാനോം ഘേബ്രീയേശുസ് രണ്ടു ദിവസത്തെ ബഹ്‌റൈൻ സന്ദർശനത്തിനായി ബഹ്‌റിനിൽ എത്തിയിരുന്നു.അതിനെ തുടർന്ന് ഇന്ന് രാവിലെ മനാമയിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. കോവിഡിന് എതിരെ ബ ഹ്‌റൈൻ സ്വീകരിച്ച നടപടികൾ ലോക ശ്രദ്ധ ആകർഷിച്ചിരുന്നു.ലോകാരോഗ്യസംഘടന മനാമയ്ക്ക് അടുത്തിടെ “ഹെൽത്തി സിറ്റി 2021” എന്ന സ്ഥാനപ്പേര് നൽകിയിരുന്നു . കിഴക്കൻ മെഡിറ്ററേനിയൻ ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഡയറക്ടർ ഡോ. അഹമ്മദ് അൽ മന്ദാരി സന്ദർശനത്തിൽ പങ്കെടുക്കുന്നുണ്ട് .