മനാമ : ബഹ്റൈനിൽ വേതന സംരക്ഷണ സംവിധാനം നിലവിൽ വന്നു .തൊഴിലാളികൾക്ക് ശമ്പള വിതരണത്തിൽ സുതാര്യത വരുത്താനും തൊഴിൽ തർക്കങ്ങൾ ഒഴിവാക്കാനുമാണ് പുതിയ നടപടി അധികൃതർ ഇതിലൂടെ നടപ്പിലാക്കുന്നത് . മൂന്ന് ഘട്ടങ്ങളിൽ ആയി ആണ് പദ്ധതി നടപ്പിലാക്കുന്നത് . ആദ്യഘട്ടത്തിൽ 500 തൊഴിലാളികളിൽ കൂടുതലുള്ള സ്ഥാപനങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത് . രണ്ടാംഘട്ടം സെപ്റ്റംബർ ഒന്നു മുതൽ 50 മുതൽ 499 ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഉൾപെടും . മൂന്നാം ഘട്ടത്തിൽ ജനുവരി ഒന്ന് മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾഉൾപെടും . തൊഴിലുടമകളോട് വേതന സംരക്ഷണ സംവിധാനത്തിൽ തൊഴിലാളികളുടെ ശമ്പളം ഉൾപ്പെടുത്താനും അതിനായി സെൻട്രൽ ബാങ്ക് ഓഫ് ബഹറിൻ അംഗീകരിച്ച നടപടി ക്രമങ്ങൾ സ്വീകരിക്കാനും ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി തൊഴിലുടമകളോട് ആവശ്യപ്പെട്ടു .