വാണിങ് : സൈബർ സുരക്ഷ പ്ലാറ്റ്‌ഫോമുമായി ഖത്തർ

DESK@QATAR

ദോഹ: സൈബർ   ആക്രമണങ്ങൾ   തടയുവാൻവേണ്ടി പുതിയ  സുരക്ഷാ പ്ലാറ്റ്ഫോമ്  വാണിങ്മായി     ഖത്തർ  സർക്കാർ സംവിധാനങ്ങൾഉൾപ്പടെ     നേരിടുന്നസൈബർ  ആക്രമണത്തെ   തടയുന്നതിനുവേണ്ടിയാണ്  ‘വാണിങ്നിർമിച്ചിരിക്കുന്നത് ലോകമൊട്ടാകെസൈബർകുറ്റകൃത്യങ്ങൾ     വർധിച്ചു വരികയാണ്.  ലോകകപ്പ്  നടക്കുന്നതിനാൽ സൈബർ  സുരക്ഷ ഖത്തറിന് അത്യാവിശമാണ് ആഭ്യന്തര മന്ത്രാലയം, ലോകകപ്പ് പ്രാദേശികസംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, വിവിധ വിദേശ സർവ്വകലാശാലകൾ എന്നിവയുടെ സഹായത്തോടെ ഹമദ്ബിൻഖലീഫസർവകലാശാലയിലെ ഖത്തർ കമ്പ്യൂട്ടിങ്റിസർച്ച്ഇൻസ്റിറ്റ്യൂട്ട്ശാസ്ത്രജ്ഞരുടെ മൂന്ന് വർഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് സൈബർ സുരക്ഷാ പ്രതിരോധ സംവിധാനം കണ്ടെത്തിയത് .ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോത്തോടെ വ്യാജ ഡൊമൈനുകൾ തിരിച്ചറിയുവാനും പ്രതിരോധിക്കുവാനും അതുപോലെതന്നെ  തെറ്റായിട്ടുള്ള  സോഫ്റ്റ്‌വെയർ  തിരിച്ചറിയുക , അപകടകാരികളായ നെറ്റ്‌വർക്ക് ട്രാഫിക്ക് മനസ്സിലാക്കുക എന്നിവയാണ് വാണിങ് എന്ന സുരക്ഷ പ്ലാറ്റ്ഫോമ് കൊണ്ട് ലക്ഷ്യംമാക്കുന്നത് .