കോർക്കിൽ സംഗീത വിരുന്നൊരുക്കാൻ “waves “മ്യൂസിക് ബാൻഡ്

കോർക്: കോർക്കിൽ സംഗീത തിരയിളക്കം സൃഷ്ടിക്കുവാൻ ഒരുങ്ങി “waves” മ്യൂസിക് ബാൻഡ്, ഐർലണ്ടിലെ വിവിധമേഖലയിൽ ജോലിചെയ്യുന്ന ഒരുകൂട്ടം കലാകാരൻമാർ ആണ് ” waves -മ്യൂസിക് ബാൻഡ് “എന്ന പേരിൽ പുതിയ സംഗീത കൂട്ടായ്മക്ക് രൂപംകുറിച്ചിരിക്കുന്നത്.

വിവിധ മേഖലകളിൽ നിന്നും വ്യത്യസ്ത അഭിരുചികളുമായി ഒന്നു ചേർന്ന ഒരുകൂട്ടം സംഗീത പ്രേമികൾ, പ്രവാസ ജീവിതത്തിൻറെ തിരക്കുകൾക്കിടയിലും ഉള്ളിലെ സംഗീതത്തെ പുറം ലോകത്തേക്ക് എത്തിക്കുക എന്നലക്ഷ്യത്തോടെ ആണ് മ്യൂസിക് ബാൻഡ്ന് തുടക്കം കുറിച്ചിരിക്കുന്നത്.

ഈ ഡിസംബറിൽ ക്രിസ്തുമസ് വേളയിൽആണ് “waves”മ്യൂസിക് ബാൻന്റെ ആദ്യ ഷോ നടക്കുക വരും കാലങ്ങളിൽ യൂറോപ്പിലെ സംഗീത പ്രേമികളുടെ മനസ്സിലേക്ക് ചേക്കേറുവാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവർത്തകർ,സംഗീത സാഗരത്തിന്റെ മാന്ത്രികതയിലേക്കു ചുവടു വയ്ക്കുന്ന ഈ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുവാനും, സംഗീത വിരുന്നു ആസ്വദിക്കുവാനും ഈ നാട്ടിലെ എല്ലാ സംഗീത പ്രേമികളെയും Dec .13 വൈകിട്ട് 6 മണിക്ക് CIT Campus , Rory Gallaher theatre ലേക്ക് സ്വാഗതം ചെയ്യുന്നു.

Team Waves .
കൂടുതൽ വിവരങ്ങൾക്ക് :-
fb page : @official.waves
0894465013 , 0879386212

വാർത്ത
അഷ്‌ന ബാബു